Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightധൃതിപിടിച്ച് മാലിന്യ...

ധൃതിപിടിച്ച് മാലിന്യ ശേഖരണം നിർത്തരുതെന്ന് കൗൺസിലിൽ ആവശ്യം

text_fields
bookmark_border
പാലക്കാട്: സെപ്റ്റംബർ ഒന്നുമുതൽ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു. മാലിന്യം ശേഖരിക്കില്ലെന്ന തീരുമാനം വേഗത്തിൽ നടപ്പാക്കരുതെന്നും കൗൺസിൽ യോഗത്തിൽ കക്ഷിവ്യത്യാസമില്ലാതെ ആവശ്യമുയർന്നു. കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവ് കെ. ഭവദാസാണ് വിഷയം ആദ്യം ഉന്നയിച്ചത്. ആളുകൾ ആശങ്കയിലാണെന്നും 80 ശതമാനം വീടുകളിലെങ്കിലും ഉറവിടമാലിന്യ സൗകര്യം ഏർപ്പെടുത്തി മാത്രമേ മാലിന്യശേഖരണം നിർത്താൻ പാടുള്ളൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണപക്ഷത്ത് നിന്നുതന്നെ പദ്ധതി ധൃതിപിടിച്ച് നടപ്പാക്കരുതെന്ന ആവശ്യമുയർന്നു. അടിയന്തരമായി ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതി‍​െൻറ ഭവിഷ്യത്ത് താങ്ങാൻ നഗരസഭക്ക് സാധിക്കില്ലെന്നും വിപണിവിലെയക്കാൾ ഉയർന്ന വിലയാണ് നഗരസഭ ഉറവിട മാലിന്യ സംസ്കര പ്ലാൻറിനുള്ള ഉപകരണം നൽകുന്നതെന്നും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സ്മിതേഷ് പറഞ്ഞു. എന്നാൽ, നഗരസഭയുടെ സ്റ്റാളിൽ വിവിധ സംസ്കരണ മാർഗങ്ങളെ പരിചയപ്പെടുത്തൽ മാത്രമേയുള്ളൂ. പുറത്തുനിന്ന് ഉപകരണം വാങ്ങി ആർക്കും ഉറവിട മാലിന്യ സംസ്കരണ പ്ലാൻറ് നിർമിക്കാമെന്നും വൈസ് െചയർമാൻ സി. കൃഷ്ണകുമാർ അറിയിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിന് സബ്സിഡി നൽകാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്ന് സി.പി.എം പാർലമ​െൻററി പാർട്ടി നേതാവ് എ. കുമാരി ആവശ്യപ്പെട്ടു. എന്നാൽ, ശുചിത്വമിഷൻ ഡയറക്ടറിൽനിന്ന് ലഭിച്ച നിർദേശം സബ്സിഡി നൽേകണ്ട എന്നാണെന്ന് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ പറഞ്ഞു. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ടുള്ള അംഗങ്ങളുടെ വികാരം മനസ്സിലാക്കുന്നുണ്ടെന്നും വെള്ളിയാഴ്ചത്തേത് അടിയന്തര കൗൺസിൽയോഗം ആയതുകൊണ്ട് തീരുമാനമെടുക്കാൻ സാധിക്കിെല്ലന്നും 30ന് ചേരുന്ന കൗൺസിൽയോഗം വിശദമായി ചർച്ചചെയ്യുമെന്നും വൈസ് ചെയർമാൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story