Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഋതുലിന് സഹായം തേടി...

ഋതുലിന് സഹായം തേടി ഓട്ടോ ഡ്രൈവർമാർ

text_fields
bookmark_border
വടക്കഞ്ചേരി: പിഞ്ചുബാലന് സഹായഹസ്തംനീട്ടി വടക്കഞ്ചേരി ടൗണിലെ ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർ. വൃക്ക മാറ്റിവെക്കേണ്ട കൊല്ലങ്കോട് ചെങ്ങംപൊറ്റ രാഹുൽ--നിഷ ദമ്പതികളുടെ മകൻ ഋതുലി‍​െൻറ ചികിത്സക്ക് വേണ്ടിയുള്ള ധനശേഖരണാർഥമാണ് ഓട്ടോ ഡ്രൈവർമാർ രംഗത്തിറങ്ങുന്നത്. നാല് ഓട്ടോ ഡ്രൈവർമാരാണ് ഒരുദിവസത്തെ സവാരിയുടെ തുക മുഴുവൻ ചികിത്സക്ക് നൽകുന്നത്. ഓട്ടോ--ടാക്സി ഡ്രൈവേഴ്സ് യൂനിയൻ സി.ഐ.ടി.യു വടക്കഞ്ചേരി ഡിവിഷൻ ജോ. സെക്രട്ടറിയും ചെറുപുഷ്പം യൂനിറ്റ് സെക്രട്ടറിയുമായ പി.ആർ. ഷിബു, യൂനിയൻ അംഗങ്ങളായ പൂക്കാട് പ്രകാശൻ, മൂലങ്കോട് കാരപ്പാടം ഷക്കീർ, വണ്ടാഴി നെല്ലിക്കോട് രാജേഷ് എന്നിവരാണ് ശനിയാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ കാരുണ്യയാത്ര നടത്തുന്നത്. ശനിയാഴ്ച കിട്ടുന്ന മുഴുവൻ തുകയും ഋതുലി‍​െൻറ ചികിത്സക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓട്ടോക്ക് മുന്നിൽ പ്രത്യേകം ബോർഡ് വെച്ചായിരിക്കും സവാരി നടത്തുക. സാധാരണ ഓട്ടോവാടകക്ക് പുറമെ അധികമായി ആരെങ്കിലും നൽകിയാൽ അതും നൽകും. ശനിയാഴ്ച രാവിലെ വിവിധ രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇവരുടെ കാരുണ്യയാത്ര ആരംഭിക്കുക. ജനകീയ വിഷയങ്ങളിൽനിന്ന് സർക്കാർ‍ ഒളിച്ചോടുന്നു -കെ. മുരളീധരൻ വാളയാർ: ജനകീയ വിഷയങ്ങളിൽനിന്ന് എൽ.ഡി.എഫ് സർക്കാർ ഒളിച്ചോടുകയാണെന്ന് കെ. മുരളീധരൻ എം.എൽ.എ. ഇന്ദിരാഗാന്ധി ജന്മശതാബ്ദിയോടനുബന്ധിച്ച് വാളയാർ ചന്ദ്രാപുരത്തും കഞ്ചിക്കോട്ടും സംഘടിപ്പിച്ച കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവികാരം മാനിക്കാതെ അധികാരഹുങ്കിൽ മുന്നോട്ടുപോകാനാണ് ശ്രമം. കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും ജനദ്രോഹ നടപടികളെടുക്കാൻ മത്സരിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. വാളയാറിൽ പുതുശ്ശേരി ഈസ്റ്റ് വില്ലേജ് കോൺഗ്രസ് കുടുംബസംഗമത്തിൽ ബൂത്ത് പ്രസിഡൻറ് എസ്. സനൂപും കഞ്ചിക്കോട്ട് െസൻട്രൽ വില്ലേജ് കമ്മിറ്റി സംഗമത്തിൽ ബ്ലോക്ക് സെക്രട്ടറി എം. സ്റ്റാൻലിയും അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.വി. രാജേഷ്, എസ്.കെ. അനന്തകൃഷ്ണൻ, കെ. ബാലചന്ദ്രൻ, എൻ. മുരളീധരൻ, എം. നിത്യാനന്ദൻ, അരുൾ ധനരാജ്, എ. കുപ്പുസ്വാമി, വി. അനീഷ്, വിജയ്ഹൃദയരാജ്, സുദർശനൻ, കെ.സി. മണി, പി.ബി. ഗിരീഷ്, ഷറഫുദ്ദീൻ, എമിലി, അംബിക, സുരേഷ് കോങ്ങാംപാറ, ഗൃഹലക്ഷ്മി എന്നിവർ സംസാരിച്ചു. ഓണാഘോഷം ഒറ്റപ്പാലം: ദയ ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പോളിഗാർഡനിലെ ഭിന്നശേഷിക്കാരായ 106ൽപരം സഹോദരന്മാർക്ക് ഓണക്കോടിയും ഓണസദ്യയും നൽകി. വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. കുടുംബങ്ങൾക്ക് ഓണക്കിറ്റുകളും സമ്മാനിച്ചു. അട്ടപ്പാടി ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സ​െൻറർ ഡയറക്ടർ ഉമാ പ്രേമൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ദയ ചെയർമാൻ ഇ.ബി. രമേഷ് അധ്യക്ഷത വഹിച്ചു. എ.വി. ഗോപിനാഥ്, ഷൗക്കത്തലി, ഡോ. സരിൻ ഐ.എ.എസ്, ഗണേഷ് കൈലാസ്, രഘുനാഥ് പാറയ്ക്കൽ, ഉണ്ണി വരദം, ശ്രീലത ടീച്ചർ, രമണി ടീച്ചർ, രാധ സുകുമാരൻ, മോഹൻ കരിയോടത്ത്, ലക്ഷ്മി മോഹൻ, മാധവി ടീച്ചർ, പോളിഗാർഡൻ ഡയറക്ടർ സിജു വിതയത്തിൽ, ദയ വൈസ് ചെയർപേഴ്സൻ ഷൈനി രമേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story