Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 8:12 AM GMT Updated On
date_range 2017-08-26T13:42:18+05:30സഹകരണ ബാങ്കുകൾ കർഷക ആത്മഹത്യകൾ കുറച്ചു ^സ്പീക്കർ
text_fieldsസഹകരണ ബാങ്കുകൾ കർഷക ആത്മഹത്യകൾ കുറച്ചു -സ്പീക്കർ ഷൊർണൂർ: കേരളത്തിലേതുപോലെ സഹകരണ ബാങ്കുകൾ പ്രവർത്തിച്ചിരുന്നുവെങ്കിൽ മഹാരാഷ്ട്രയിലടക്കം നടന്ന കർഷകരുടെ കൂട്ട ആത്മഹത്യകൾ തടയാമായിരുന്നെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇക്കാര്യം കർഷക ആത്മഹത്യയെക്കുറിച്ചന്വേഷിച്ച കമീഷൻ ചൂണ്ടിക്കാട്ടിയിട്ടുള്ളതായും സ്പീക്കർ പറഞ്ഞു. ഷൊർണൂർ അർബൻ കോ-ഓപറേറ്റിവ് ബാങ്കിെൻറ കയിലിയാട് ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് ചെയർമാൻ സി.കെ. മാത്യു അധ്യക്ഷത വഹിച്ചു. പി.കെ. ശശി എം.എൽ.എ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സുധാകരൻ, ബാങ്ക് ജനറൽ മാനേജർ എം.കെ. ജയപ്രകാശ്, പി.എ. ഉമ്മർ, വി.കെ.പി. വിജയനുണ്ണി, പി.കെ. കുഞ്ഞാലൻ, കെ.വി. ജയൻ, കെ. കുഞ്ഞികൃഷ്ണൻ, പി. വത്സല, കെ. വിനോദ് കുമാർ എന്നിവർ സംബന്ധിച്ചു. ഷൊർണൂർ അർബൻ കോ-ഓപറേറ്റിവ് ബാങ്കിെൻറ കയിലിയാട് ശാഖ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു
Next Story