Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 8:09 AM GMT Updated On
date_range 26 Aug 2017 8:09 AM GMTഔഷധ കൃഷിയുമായി പുലാമന്തോൾ പഞ്ചായത്ത്
text_fieldsbookmark_border
പുലാമന്തോൾ: ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ ഔഷധസസ്യ കൃഷി ആരംഭിക്കുന്നു. കുന്തിപ്പുഴയോരത്തെ പുറേമ്പാക്ക് ഭൂമിയിലടക്കം പത്തേക്കറോളം സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ആയുർവേദ ഔഷധക്കൂട്ടിൽ അത്യന്താപേക്ഷിതമായിട്ടും അന്യംനിന്നുപോയ കൊടുവേലി, കറ്റാർവാഴ, രാമച്ചം, കുറുന്തോട്ടി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പുറേമ്പാക്കായ പുഴയോര പ്രദേശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെയും തൊഴിലുറപ്പ് പദ്ധതി ജീവനക്കാരുടെയും സേവനമാണ് ഇതിന് ഉപയോഗിക്കുക. ഔഷധസസ്യങ്ങൾ ആവശ്യക്കാരായ ആയുർവേദ സ്ഥാപനങ്ങൾക്ക് നൽകാനാണ് തീരുമാനം. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ ആഗസ്റ്റ് 28ന് മുമ്പ് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഓഫിസിൽ രേഖാമൂലം അറിയിക്കണമെന്ന് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story