Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.ഇ.എസ് കോളജ്...

എം.ഇ.എസ് കോളജ് അപവാദപ്രചാരണം അപലപനീയം ^സ്പീക്കർ

text_fields
bookmark_border
എം.ഇ.എസ് കോളജ് അപവാദപ്രചാരണം അപലപനീയം -സ്പീക്കർ പൊന്നാനി: പൂട്ടിക്കിടക്കുന്ന പൊന്നാനി എം.ഇ.എസ് കോളജ് വിഷയത്തിൽ നടക്കുന്ന അപവാദപ്രചാരണങ്ങൾ അപലപനീയവും അസംബന്ധവുമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ പ്രത്യേകം വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് സ്റ്റാഫ് കൗൺസിലി​െൻറതായി ചില പത്രങ്ങളിൽ വന്ന ആക്ഷേപങ്ങൾ അവിശ്വസനീയമാണ്. പ്രശ്‌നങ്ങളെ എത്ര അപക്വവും ഏകപക്ഷീയവുമായി കൈകാര്യം ചെയ്യുന്നു എന്നതി​െൻറ ഉത്തമ ഉദാഹരണമാണിത്. കോളജിലെ തെരഞ്ഞെടുപ്പിലോ അതിനെത്തുടർന്നുണ്ടായ ആശയകുഴപ്പങ്ങളിലോ വിദ്യാർഥി പ്രക്ഷോഭങ്ങളിലോ ഒന്നും നേരിട്ട് വിദൂരബന്ധം പോലുമില്ലാത്ത ഭരണഘടന സ്ഥാപനത്തെ പ്രാദേശിക രാഷ്്ട്രീയ തർക്കങ്ങളിലേക്ക് ബന്ധപ്പെടുത്താനുള്ള ശ്രമം ലജ്ജാകരമാണ്. പ്രതിഷേധത്തി​െൻറ പേരിൽ അക്രമാസക്തമായ രീതികൾ വിദ്യാർഥികളിൽ നിന്നുണ്ടായത് മര്യാദകേടാണ്. ഇതിന് തിരുത്തൽ നടപടികൾ നിർബന്ധവുമാണ്. എന്നാൽ അതോടൊപ്പം എം.ഇ.എസ് കോളജ് വിദ്യാർഥികളുടെ നാമനിർദേശപത്രിക തള്ളിക്കളഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. സൂക്ഷ്മപരിശോധനയില്ലാതെ പത്രിക തള്ളാനിടയായ സംഭവം സ്റ്റാഫ് കൗൺസിലും മാനേജ്‌മ​െൻറും പരിശോധിക്കേണ്ടതായിരുന്നു. അതിന് മുതിരാതെ വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കി സമാധാനം സ്ഥാപിക്കുമെന്ന് പറയുന്നത് അറിവില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ അപക്വമായി പെരുമാറിയാൽ അതിനേക്കാൾ അപക്വമായി വാശിയോടെയും അധ്യാപകർ പെരുമാറുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽരഹിതവേതനം വട്ടംകുളം: ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം ആഗസ്റ്റ് 29, 30 പഞ്ചായത്ത്‌ ഓഫിസിൽ 10 മുതൽ മൂന്ന് വരെ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story