Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 8:09 AM GMT Updated On
date_range 26 Aug 2017 8:09 AM GMTലഹരിവിരുദ്ധ മാഗസിൻ പ്രകാശനം
text_fieldsbookmark_border
കരുളായി: കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് തയാറാക്കിയ 'അതിജീവനം' ലഹരിവിരുദ്ധ മാഗസിൻ എന്‍.എസ്.എസ് നിലമ്പൂർ മേഖല പി.എ.സി അംഗം ബിജു അബ്രഹാം, പ്രിൻസിപ്പൽ ഇൻചാർജ് എന്‍. ലാജി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പ്രോഗ്രാം ഓഫിസർ എ.പി. ദിലീഷ് അധ്യക്ഷത വഹിച്ചു. സ്വന്തം രചനകളിലൂടെ സമൂഹത്തെ ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരിക്കുക ലക്ഷ്യമാക്കിയാണ് മാഗസിൻ തയാറാക്കിയതെന്ന് എഡിറ്റർ കെ.പി. മുഹമ്മദ് സാലിഹ് പറഞ്ഞു. കരുളായിയിലെ വായനശാലകള്‍, ക്ലബുകള്‍ എന്നിവക്ക് മാഗസിൻ നൽകും. ആദ്യ കോപ്പി സ്കൂൾ ലൈബ്രറി ഇൻ ചാർജും അറബിക് അധ്യാപകനുമായ അൻസാറുല്ല ഏറ്റുവാങ്ങി. എന്‍.എസ്.എസ് യൂനിറ്റ് ലീഡർമാരായ ഷംന റഹ്മാൻ, മുഹമ്മദ് ഷമീൽ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story