Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാളംതെറ്റിയ ജീവിതശൈലി...

താളംതെറ്റിയ ജീവിതശൈലി രോഗിയെ സൃഷ്​ടിക്കും --^അബ്​ദുൽ വഹാബ് എം.പി

text_fields
bookmark_border
താളംതെറ്റിയ ജീവിതശൈലി രോഗിയെ സൃഷ്ടിക്കും ---അബ്ദുൽ വഹാബ് എം.പി നിലമ്പൂർ: താളംതെറ്റിയ ജീവിതശൈലി രോഗിയെ സൃഷ്ടിക്കുമെന്ന് പി.വി. അബ് ദുൽ വഹാബ് എം.പി. ജില്ല മുസ്ലിം യൂത്ത് ലീഗ് നടത്തിവരുന്ന ആരോഗ്യ കാമ്പയിനി​െൻറ ഭാഗമായി നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാക്ക് റ്റു ഹെൽത്ത് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിനി‍​െൻറ ഭാഗമായി രോഗനിർണയ ക്യാമ്പുകൾ, രക്തദാനം, ആരോഗ്യ ഇൻഷുറൻസ്, കായിക മത്സരങ്ങൾ, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള സെമിനാറുകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സി.എച്ച്. അബ്ദുൽകരീം അധ‍്യക്ഷത വഹിച്ചു. എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അശ്റഫലി കാമ്പയിൻ സന്ദേശം നൽകി. സമദ് ചീമാടൻ, അടുക്കത്ത് ഇസ്ഹാഖ്, കെ.ടി. ജുനൈസ്, ടി.പി. ശരീഫ്, ബക്കർ ചീമാടൻ, കെ.ടി. ശരീഫ്, നിയാസ് മുതുകാട്, സൈതലവി കരുളായി, കെ.എം.എസ്. കുട്ടി, ശരീഫ് കരുളായി, എ.പി. ഫൈസൽ, എം. ബിഷർ, എ.പി. ആരിഫ്, അജ്മൽ, എ.പി. സമദ് തുടങ്ങിയവർ പെങ്കടുത്തു. സി. അൻവർ ശാഫി സ്വാഗതവും ദിലീപ് പോത്തുകല്ല് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story