Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരള ഹയർ സെക്കന്‍ഡറി...

കേരള ഹയർ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയൻ ധർണ

text_fields
bookmark_border
മലപ്പുറം: കേരള ഹയർ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയൻ സംഘടിപ്പിക്കുന്ന ധർണ സമരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. ഹയർ സെക്കന്‍ഡറി മേഖലയെ തകർക്കാനുള്ള നീക്കത്തിൽനിന്ന് ഇടതുപക്ഷ സർക്കാർ പിന്മാറണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. 2015ൽ അനുവദിച്ച അധ്യാപക തസ്തികകൾ അംഗീകരിക്കുക, ഹയർ സെക്കന്‍ഡറി ആസ്ഥാന മന്ദിര നിർമാണം റദ്ദാക്കിയ നടപടി പിൻവലിക്കുക, ജൂനിയർ അധ്യാപകരെ സീനിയറാക്കിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുക, ഹൈസ്കൂൾ പ്രധാനാധ്യാപകരെ പ്രിൻസിപ്പൽമാരായി പ്രമോഷനാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഇസ്മായിൽ, സി.ടി.പി. ഉണ്ണിമൊയ്തീൻ, കെ.ടി. അഷ്റഫ്, കൃഷ്ണൻ നമ്പൂതിരി, മനോജ് ജോസ്, അബ്ദുൽ മുനീർ, എം.എ. സലാം, പി. ഷമീല, എൻ.കെ. ലൈല തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സി.എ.എൻ. ശിബിലി സ്വാഗതവും എം. ജാഫർ നന്ദിയും പറഞ്ഞു. CAPTION photo:
Show Full Article
TAGS:LOCAL NEWS 
Next Story