Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിലമ്പൂർ ഗവ. കോളജ് ഈ...

നിലമ്പൂർ ഗവ. കോളജ് ഈ വർഷംതന്നെ

text_fields
bookmark_border
നിലമ്പൂർ: നിലമ്പൂരിന് അനുവദിച്ച ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ഈ അധ‍്യയനവർഷം തുടങ്ങാൻ ഉന്നത വിദ‍്യാഭ‍്യാസ വകുപ്പ് ബുധനാഴ്ച ഉത്തരവായി. ആദ‍്യഘട്ടത്തിൽ മൂന്ന് കോഴ്സുകളാണ് തുടങ്ങുന്നത്. ബി.എ മലയാളം (24 സീറ്റ്), ബി.എസ്സി ജ‍്യോഗ്രഫി (24), ബി.കോം ഫിനാൻസ് (40) എന്നിവയാണ് കോഴ്സുകൾ. പൂക്കോട്ടുംപാടത്താണ് കോളജ് തുടങ്ങുന്നത്. ആവശ‍്യമായ കെട്ടിടവും മറ്റ് സൗകര‍്യങ്ങളും താൽക്കാലികമായി കണ്ടെത്തിയിട്ടുണ്ട്. കോളജ് പി.വി. അൻവർ എം.എൽ.എ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടെയാണ് അനുമതി. എം.എൽ.എയുടെ നിരന്തര സമ്മർദഫലമായാണ് ഇൗവർഷംതന്നെ കോളജ് തുടങ്ങാനുള്ള സാഹചര‍്യമുണ്ടായത്.
Show Full Article
TAGS:LOCAL NEWS 
Next Story