Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'കരുതൽ' പദ്ധതിക്ക്...

'കരുതൽ' പദ്ധതിക്ക് തുടക്കം

text_fields
bookmark_border
കോഡൂര്‍: സംസ്ഥാനത്ത് വിഷമകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുന്നതിനായി നടപ്പാക്കുന്ന 'കരുതൽ' പദ്ധതിക്ക് കോഡൂരില്‍ തുടക്കമായി. സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം കോഡൂരിന് പുറമെ തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ ഗ്രാമപ്പഞ്ചായത്തിലും ആരംഭിക്കും. ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആൻറണി അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സംയോജിത ശിശു സംരക്ഷണ പദ്ധതി സംസ്ഥാന മേധാവി എ.എസ്. ഗണേഷ്‌കുമാർ, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡൻറ് എൽ. വിജയരാജ്, കോഡൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി, വൈസ്പ്രസിഡൻറ് കെ. രമാദേവി, സ്ഥിരസമിതി അധ്യക്ഷൻമാരായ എം.ടി. ബഷീർ, കെ.എം. സുബൈര്‍, സജ്‌നാമോള്‍ ആമിയൻ, അസി. സെക്രട്ടറി കെ. പ്രഭാകരൻ, സി.ഡി.പി.ഒ ഗീതാജ്ഞലി, ഐ.സി.ഡി.എസ്. സൂപര്‍വൈസര്‍ എം.കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ശിശുസൗഹൃദ പ്രാദേശിക ഭരണ പദ്ധതി രേഖ ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആൻറണി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമക്ക് നൽകി പ്രകാശനം ചെയ്തു. m2allvij1 karuthal കോഡൂര്‍ ഗ്രാമപ്പഞ്ചായത്തി​െൻറ ശിശുസൗഹൃദ പ്രാദേശിക ഭരണ പദ്ധതി രേഖ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി മിനി ആൻറണി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമക്ക് നൽകി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story