Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 8:13 AM GMT Updated On
date_range 25 Aug 2017 8:13 AM GMTബോണ്ട് വിതരണം
text_fieldsbookmark_border
പരപ്പനങ്ങാടി: കഴിഞ്ഞ ഏഴ് വർഷമായി പരപ്പനങ്ങാടി മേഖലയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഷെയർ ഹോൾഡർമാർക്കുള്ള 28ന് ആലിൻചുവട് സ്റ്റീൽ ഹൗസ് കോംപ്ലക്സിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിമൻറ്, കമ്പി എന്നിവയുടെ വില നിയന്ത്രിക്കാൻ സർക്കാർ നടപടിയില്ലാത്തതുകാരണം സ്വകാര്യ കമ്പനികളും വിതരണക്കാരും കൊള്ളലാഭം കൊയ്യുകയാണെന്നും ഇത്തരം കുത്തകകൾക്കെതിരെയാണ് ചെറു സഹകരണ സംഘങ്ങൾ രൂപവത്കരിച്ച് സി.ഡബ്ല്യു.എസ്.എ പരപ്പനങ്ങാടി മേഖലയിൽ പ്രവർത്തിക്കുന്നതെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി സി.കെ. ശശി, എ.ടി. രജീഷ്, അനിൽ തുടിശ്ശേരി, എം. മധു, ടി.കെ. പരമേശ്വരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story