Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട പിക്​അപ്​ വാൻ വൈദ്യുതിത്തൂണും ഓട്ടോറിക്ഷയും മതിലും തകർത്തു

text_fields
bookmark_border
ഷൊർണൂർ: കുളപ്പുള്ളി വൈദ്യുതി പവർ സ്റ്റേഷന് സമീപം പിക്അപ് വാനിടിച്ച് 11 കെ.വി ലൈനിലെ വൈദ്യുതിത്തൂണും ഓട്ടോറിക്ഷയും മതിലും തകർന്നു. വ്യാഴാഴ്ച അർധരാത്രിക്കു ശേഷമാണ് അപകടം നടന്നത്. വാഹനത്തിലുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വൈദ്യുതിത്തൂണിലിടിച്ച പിക്അപ് വാൻ ഓട്ടോറിക്ഷയിലിടിച്ച് മതിലിൽ തട്ടിയാണ് നിന്നത്. താഴ്ചയിലേക്ക് തൂങ്ങിനിൽക്കുന്ന നിലയിലാണ് ഓട്ടോറിക്ഷ. അപകടത്തിന് ശേഷം കുളപ്പുള്ളി-പാലക്കാട് പ്രധാന പാതയിലൂടെയും അനുബന്ധ റോഡുകളിലുടെയുമുള്ള വൈദ്യുതി ബന്ധം ഉച്ചവരെ നിലച്ചു. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. അപകടം നടന്നതിന് ശേഷവും 11 കെ.വി ലൈനിലെ വൈദ്യുതി ഓഫാക്കാതിരുന്ന അധികൃതരുടെ നടപടി ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. നിലംമുട്ടെ തൂങ്ങിക്കിടന്ന ലൈനിൽനിന്ന് ഷോക്കേൽക്കാതെ യാത്രക്കാരും കാഴ്ചക്കാരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story