Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ചങ്ങാതിക്കൊരു...

'ചങ്ങാതിക്കൊരു തൈ'യുമായി വിദ്യാർഥികൾ

text_fields
bookmark_border
കാളികാവ്: മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രകൃതി സംരക്ഷണവും വൃക്ഷ സ്നേഹവും പേരിൽ മാത്രം അരങ്ങുവാഴുമ്പോൾ വ്യത്യസ്തമായ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് മഞ്ഞപ്പെട്ടി എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല വിദ്യാലയത്തിലെ വിദ്യാർഥികളും പരിസ്ഥിതി ക്ലബും അധ്യാപകരും. വീടിന് ചുറ്റുപാടുകളിൽനിന്നും വളരാൻ സാഹചര്യം ഇല്ലാത്തതും പറിച്ചുകളയാൻ സാധ്യതയുള്ളതുമായ മരത്തൈ വിദ്യാലയത്തിൽനിന്ന് നൽകിയ കവറിൽ മണ്ണ് നിറച്ചുനടുന്നു. ഒരാഴ്ച വളർച്ചയെത്തിയ മാവ്, പ്ലാവ്, തേക്ക്, പേരക്ക, കറിവേപ്പ്, ചക്കപ്പഴം, മന്ദാരം തുടങ്ങി പത്തിലധികം ഇനത്തിൽപെട്ട എണ്ണൂറോളം തൈകൾ വിദ്യാർഥികൾ സ്കൂളിൽ എത്തിച്ചു. ഇനി ഇവ ചങ്ങാതിമാരുടെ വീടുകളിൽ വളർന്ന് മരമാവും. സ്കൂൾ പരിസ്ഥിതി ക്ലബ് കോഒാഡിനേറ്റർമാരായ നസ്രിൻ, ഫെബിന, സന്ദീപ് മാട്ടട, റഫീഖ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംരംഭത്തിന് ചോക്കാട് ഗ്രാമപഞ്ചായത്തും ചോക്കാട് കൃഷിഭവനും പൂർണപിന്തുണ നൽകുന്നതി​െൻറ ഭാഗമായി 200 തൈകൾ കൃഷിഭവനും നൽകി. ആയിരത്തോളം തൈകൾ വ്യാഴാഴ്ച വിതരണം ചെയ്തു. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു 'ചങ്ങാതിക്കൊരു തൈ' പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബേബി ലത അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ശ്രീജ, പ്രധാനാധ്യാപകൻ ടി.കെ. ഉമ്മറുട്ടി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബാബു തോമസ്, പി.ടി.എ പ്രസിഡൻറ് ജനാർദനൻ, മാനേജർ ടി.കെ. അഹമ്മദ്കുട്ടി, സ്റ്റാഫ് സെക്രട്ടറി ഇസ്തിഖാറുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story