Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചുങ്കത്തറ...

ചുങ്കത്തറ മാര്‍ത്തോമയും മൂത്തേടം ഫാത്തിമയും യു.ഡി.എസ്.എഫിന്; പാലേമാട് ശ്രീവിവേകാനന്ദ എസ്​.എഫ്​.​െഎക്ക്​

text_fields
bookmark_border
എടക്കര: കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴില്‍ നടന്ന കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ചുങ്കത്തറ മാര്‍ത്തോമ കോളജ്, മൂത്തേടം ഫാത്തിമ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളില്‍ യു.ഡി.എസ്.എഫിന് വിജയം. പാലേമാട് ശ്രീവിവേകാനന്ദ കോളജില്‍ എസ്.എഫ്.ഐ വിജയിച്ചു. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ ജനറല്‍ സീറ്റുകളില്‍ എട്ടും നേടിയാണ് കെ.എസ്.യു--എം.എസ്.എഫ് സഖ്യം ഭരണം പിടിച്ചെടുത്തത്. സ്ഥാനാര്‍ഥികളായ ബാസില്‍ സമാന്‍ (ചെയര്‍.), ഫര്‍ഹാന എടപ്പറ്റ (വൈസ് ചെയര്‍.), ഇ.ബി. ശില്‍പ, വിഷ്ണു(യു.യു.സിമാര്‍), സാരിക് സത്യന്‍ (ജനറല്‍ ക്യാപ്റ്റന്‍), നവാസ് (മാഗസിന്‍ എഡി.), അലീഡ (ജോ. സെക്ര), ശിഹാബുദ്ദീന്‍ (ജനറല്‍ സെക്രട്ടറി), ജോജി രാജു വര്‍ഗീസ് (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്. പാലേമാട് കോളജില്‍ ആകെയുള്ള 58 സീറ്റുകളില്‍ 52 എണ്ണത്തിലും എസ്.എഫ്.ഐ വിജയിച്ചു. ഒമ്പത് ജനറല്‍ സീറ്റുകളിലെ ഭാരവാഹികളായി മുഹമ്മദ് ഷിബില്‍ (ചെയര്‍), പി. ഹരിത (വൈ. ചെയര്‍), പി. ഉവൈസ് (മാഗസിന്‍ എഡിറ്റര്‍), കെ.യു. ഷിബില്‍ (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), കെ.വി. സുജിത്ത് (ജന. ക്യാപ്റ്റന്‍), സഫല്‍ നിംഷാദ്, പി.എ. അന്‍ഷാദ് (യു.യു.സിമാര്‍), പി. ശരത് ലാല്‍ (ജന. സെക്ര), ടി.എച്ച്. ഹര്‍ഷ (ജോ. സെക്ര) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂത്തേടം ഫാത്തിമ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജനറല്‍ സീറ്റുകളില്‍ എട്ടും നേടിയാണ് യു.ഡി.എസ്.എഫ് വിജയം കൊയ്തത്. എബിന്‍ തോമസ് (ചെയര്‍), ലിജിന്‍ (ജന. സെക്ര), നാഷിദ (ജോ. സെക്ര), ഫാരിസ (വൈ. ചെയര്‍), വി. അനുഷ (എഡിറ്റര്‍), ആന്‍േറാ ലാല്‍ (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), ഷമീം (യു.യു.സി), റഹീസ് (ജന. ക്യാപ്റ്റന്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. ** ചിത്രവിവരണം: 1) എബിന്‍ തോമസ് (ചെയര്‍) 2) ലിജിന്‍ (ജന. സെക്ര) 3) മുഹമ്മദ് ഷമീം (യു.യു.സി) (മൂവരും മൂത്തേടം ഫാത്തിമ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്) 4) മുഹമ്മദ് ഷിബില്‍ (ചെയര്‍) 5) സഫല്‍ നിംഷാദ് (ജന. സെക്ര) 6) സഫല്‍ നിംഷാദ് (യു.യു.സി) 7) പി.എ. അന്‍ഷാദ് (യു.യു.സി) നാലുപേരും പാലേമാട് കോളജ്) 8) ബാസില്‍ സമാന്‍ (ചെയര്‍) 9) ശിഹാബുദ്ദീന്‍ (ജന. സെക്ര) 10) ഇ.ബി. ശില്‍പ (യു.യു.സി) 11) വിഷ്ണു (യു.യു.സി) (നാലുപേരും ചുങ്കത്തറ മാര്‍ത്തോമ കോളജ്)
Show Full Article
TAGS:LOCAL NEWS 
Next Story