Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 8:29 AM GMT Updated On
date_range 11 Aug 2017 8:29 AM GMTഫ്രറ്റേണിറ്റിക്ക് കന്നിയംഗത്തിൽ മുന്നേറ്റം
text_fieldsbookmark_border
മലപ്പുറം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടന്ന വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ കന്നിയംഗത്തിനിറങ്ങിയ ഫ്രറ്റേണിറ്റി മൂവ്മെൻറിന് മികച്ച വിജയം. ഏഴ് കോളജുകളിൽ യൂനിയൻ ഭരണം നേടിയതിന് പുറമെ നിരവധി കോളജുകളിൽ ഫ്രറ്റേണിറ്റിയുടെ ജനറൽ, അസോസിയേഷൻ െറപ്രസേൻററ്റിവ് സ്ഥാനാർഥികളും വിജയിച്ചതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞദിവസം ഫാറൂഖ് കോളജിൽ നടന്ന തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി 16 സീറ്റുകളാണ് നേടിയത്. മടപ്പള്ളി ഗവ. കോളജ്, കെ.എം.സി.ടി ലോ കോളജ്, ചങ്ങരംകുളം അസ്സബാഹ് കോളജ്, വളാഞ്ചേരി എം.ഇ.എസ് കോളജ്, വാഴയൂർ സാഫി കോളജ്, വളാഞ്ചേരി മജ്ലിസ് കോളജ്, പത്തിരിപ്പാല മൗണ്ട് സീന കോളജ്, തിരൂർക്കാട് നസ്റ കോളജ്, കൊടുങ്ങല്ലൂർ അസ്മാബി കോളജ്, അരീക്കോട് സുല്ലമുസ്സലാം കോളജ് തുടങ്ങിയിടങ്ങളിലായി എഴുപതോളം ജനറൽ, അസോസിയേഷൻ -െറപ്രസേൻററ്റിവ് സീറ്റുകൾ ഫ്രറ്റേണിറ്റിക്ക് ലഭിച്ചു. പൂപ്പലം അജാസ് കോളജിൽ എം.എസ്.എഫ്, എസ്.എഫ്.ഐ, കെ.എസ്.യു സഖ്യത്തിനെതിരെ ഒറ്റക്ക് മത്സരിച്ചാണ് ഫ്രറ്റേണിറ്റി യൂനിയൻ ഭരണം നേടിയത്. മലപ്പുറം നഗരത്തിൽ നടന്ന ആഹ്ലാദപ്രകടനം സംസ്ഥാന വൈസ് പ്രസിഡൻറ് ശംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സാലിഹ് കുന്നക്കാവ്, ഹാദിക്, ആസിഫ് അലി, പി.പി. ബാസിത്ത്, അസീർ തുടങ്ങിയവർ നേതൃത്വം നൽകി. --------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story