Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഹന ഇൻഷുറൻസിന്​...

വാഹന ഇൻഷുറൻസിന്​ ഇനിമുതൽ പുക പരിശോധന സർട്ടിഫിക്കറ്റ്​ നിർബന്ധം

text_fields
bookmark_border
വാഹന ഇൻഷുറൻസിന് ഇനിമുതൽ പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധം ന്യൂഡൽഹി: പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇൻഷുറൻസ് നൽകുന്നതിന് പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് കോടതി നിർദേശം നൽകി. ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചാണ് വായു മലിനീകരണം കുറക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്. പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുന്നതിൽ കൃത്രിമത്വം നടക്കുന്നുണ്ടോ എന്നറിയാൻ എല്ലാ മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങളിലും ദേശീയതലത്തിൽ റിയൽ ടൈം ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ഡൽഹിയിലെ എല്ലാ പെട്രോൾ പമ്പുകളിലും മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ഗതാഗത മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടു. ഇതിന് നാലാഴ്ച സമയവും കോടതി അനുവദിച്ചു. പരിസ്ഥിതി പ്രവർത്തകൻ എം.സി. മേത്ത നൽകിയ പൊതുതാൽപര്യ ഹരജിയെ തുടർന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നൽകിയ നിർേദശങ്ങൾ പരിഗണിച്ചാണ് കോടതി ഉത്തരവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story