Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയറിങ്​...

വയറിങ്​ പൂർത്തിയാക്കിയിട്ടും അംഗൻവാടികൾക്ക് വൈദ്യുതി കണക്​ഷൻ ലഭിച്ചില്ല

text_fields
bookmark_border
താനൂർ: വയറിങ് പൂർത്തിയാക്കിയിട്ടും താനൂർ നഗരസഭ പരിധിയിലെ അംഗൻവാടികൾക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചില്ല. സ്വന്തം കെട്ടിടമുള്ള പത്തിലധികം അംഗൻവാടികളാണ് കണക്ഷന് വേണ്ടി കാത്തിരിക്കുന്നത്. സ്വന്തം കെട്ടിടമുള്ള 20 അംഗൻവാടികളിലാണ് ആറ് ലക്ഷം രൂപ ചെലവഴിച്ച് മാസങ്ങൾക്ക് മുമ്പ് വയറിങ് പ്രവൃത്തി ചെയ്തത്. സമ്പൂർണ വൈദ്യുതീകരണ പദ്ധതിയിൽ മുഴുവൻ അംഗൻവാടികൾക്കും വൈദ്യുതി ലഭ്യമാക്കാൻ സൗകര്യമുണ്ടായിരുന്നെങ്കിലും ഈ സമയം പ്രവൃത്തി പൂർത്തിയായിരുന്നില്ല. ഇതിന് ശേഷം അപേക്ഷ നൽകിയതിൽ നാല് സ്ഥാപനങ്ങൾക്കാണ് കണക്ഷൻ ലഭിച്ചത്. പല കെട്ടിടങ്ങളുടെയും മുകൾ ഭാഗം ഷീറ്റിട്ടതാണ്. ചൂട് കൂടുന്നതോടെ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യത എറെയാണ്. മഴ അൽപം വിട്ടുനിന്നതോടെ ചൂടും കൂടി. ഇത് കുട്ടികളുടെ ഉച്ചമയക്കത്തിന് പ്രയാസമാകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. കണക്ഷ​െൻറ കാര്യത്തിൽ കെ.എസ്.ഇ.ബി അധികൃതരും നഗരസഭയും വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്. നഗരസഭ സെക്രട്ടറിയിൽനിന്ന് മുഴുവൻ അംഗൻവാടികളുടെയും വൈദ്യുതി കണക്ഷന് അപേക്ഷ ലഭിച്ചിെല്ലന്നാണ് കെ.എസ്.ഇ.ബി ഉേദ്യാഗസ്ഥർ പറയുന്നത്. എന്നാൽ, രണ്ട് സെക്ഷൻ ഓഫിസുകളിലും കണക്ഷന് വേണ്ടി അപേക്ഷ നൽകിയതാണെന്നും പണം അടക്കാൻ ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് ലഭിച്ചതായും നഗരസഭ അധികൃതരും പറയുന്നു. സി.ഡി അടച്ചാൽ മാത്രം വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്നിരിക്കെ ഇക്കാര്യത്തിൽ ആരുടെ ഭാഗത്താണ് വീഴ്ചയുള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story