Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'എസ്.എഫ്.ഐ, സി.പി.എം...

'എസ്.എഫ്.ഐ, സി.പി.എം നിലപാട് അപലപനീയം'

text_fields
bookmark_border
പൊന്നാനി: എം.ഇ.എസ് കോളജിൽ വിദ്യാർഥികളുടെ ഭാവി തകർക്കാനുള്ള കുത്സിത നിലപാടാണ് എസ്.എഫ്.ഐയെക്കൊണ്ട് സി.പി.എം ചെയ്യിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല സമിതി അംഗം മുഹമ്മദ് പൊന്നാനി വാർത്തക്കുറിപ്പിൽ ആരോപിച്ചു. കോളജ് അധികൃതരുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി ചോദ്യം ചെയ്യാൻ അവസരം ഉണ്ടായിരിക്കെ, മസിൽ പവർ ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കാനുള്ള എസ്.എഫ്.ഐ നിലപാട് അപകടകരമാണെന്നും അത് സമ്മതിച്ച് കൊടുത്താൽ ഭാവിയിൽ തെറ്റായ സന്ദേശമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story