Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:00 AM GMT Updated On
date_range 2017-08-10T14:30:02+05:30പ്രതിരോധ കുത്തിവെപ്പിലും സ്വകാര്യാശുപത്രികളുടെ ചൂഷണം
text_fieldsസൗജന്യമായി നൽകേണ്ട മരുന്നുകള്‍ക്ക് ഇൗടാക്കുന്നത് വൻതുക വണ്ടൂർ: സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പിന് പ്രചാരണം സജീവമാകവെ, ചൂഷണവുമായി സ്വകാര്യാശുപത്രികൾ. പൂര്‍ണമായും സൗജന്യമായി നൽകേണ്ട മരുന്നുകളാണ് വിലയീടാക്കി നൽകുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ പ്രതിരോധ കുത്തിവെപ്പ് നൂറ് ശതമാനമാക്കാൻ സര്‍ക്കാർ, സ്വകാര്യാശുപത്രി വ്യത്യാസമില്ലാതെ മുഴുവന്‍ കേന്ദ്രങ്ങളിലും ആരോഗ്യവകുപ്പ് സൗജന്യമായി മരുന്നെത്തിച്ച് നൽകുന്നുണ്ട്. ഇത്തരത്തില്‍ ലഭിച്ച മരുന്നുകള്‍ക്കാണ് ആശുപത്രികൾ വന്‍തുക ഈടാക്കുന്നത്. നിയമപരമായി തെറ്റാണെന്നതിനാൽ ഇത് മറികടക്കാൻ മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കൂട്ടിച്ചേര്ത്തിട്ടുണ്ടെന്ന വ്യാജേനയാണ് ബില്ല് നൽകുക. ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ചുമ, പോളിയോ എന്നിവയെ പ്രതിരോധിക്കാൻ പെൻറാവാലൻറ് വാക്സിനുകളാണ് സര്‍ക്കാര്‍ നൽകുന്നത്. എന്നാൽ, എറണാകുളത്തെ ഒരു സ്വകാര്യാശുപത്രി കഴിഞ്ഞദിവസം നൽകിയ ബില്ലില്‍ ഇതിന് ഈടാക്കിയത് 2495 രൂപയാണ്. ഇതോടൊപ്പം നൽകിയ സിൻേഫ്ലാറിക്സ് വാക്സിന് 1475 രൂപയാണ് ബില്ലില്‍ കാണിച്ചിട്ടുള്ളത്. ഇപ്രകാരം 45 ദിവസം പ്രായമായ കുഞ്ഞിന് പ്രതിരോധമരുന്ന് നൽകിയ വകയില്‍ 4027 രൂപയാണ് ആശുപത്രി ഈടാക്കിയത്. മലപ്പുറം ജില്ലയിലെ ചില ആശുപത്രികളും ഇത്തരത്തില്‍ മരുന്ന് നൽകാറുണ്ടെങ്കിലും ബില്ല് നൽകാറില്ല. നിയമ നടപടികളില്‍നിന്ന് രക്ഷപ്പെടാൻ മറ്റ് പല പേരുകളിലും ബില്ല് നൽകാറാണ് പതിവെന്ന്് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍തന്നെ പറയുന്നു. സേവനചാര്‍ജ് പോലും വാങ്ങരുതെന്ന്് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രതിരോധ കുത്തിവെപ്പിലാണ് ഈ ചൂഷണം. ചില ആശുപത്രികൾ ഡെങ്കിപ്പനിക്കടക്കം അനാവശ്യ മരുന്നുകളും ടെസ്റ്റുകളും നിർദേശിക്കുന്നുണ്ടെന്ന് ആക്ഷേപമുയർന്നിട്ടും നടപടിയുണ്ടായിട്ടില്ല.
Next Story