Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:57 AM GMT Updated On
date_range 2017-08-10T14:27:00+05:30ദ്വിദിന സെമിനാറിന് തുടക്കം
text_fieldsതേഞ്ഞിപ്പലം: കേന്ദ്രസാഹിത്യ അക്കാദമിയും കാലിക്കറ്റ് സർവകലാശാല മലയാള പഠനവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച 'സാഹിത്യാനുകൽപനം മലയാള സിനിമയിൽ; സാമൂഹിക സാംസ്കാരിക പരിേപ്രക്ഷ്യം' ദ്വിദിന സെമിനാറിന് തുടക്കമായി. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ആവിഷ്കർത്താവും അവതാരകനും ചലച്ചിത്ര സംവിധായകനാണെന്ന് ഉദ്ഘാടനം ചെയ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. വി.കെ. ശ്രീരാമൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എസ്.പി. മഹാലിംഗേശ്വർ, ഡോ. അനിൽ വള്ളത്തോൾ, ഡോ. ഉമർ തറമേൽ, ഡോ. എൽ. തോമസ് കുട്ടി, ഡോ. എസ്. വെങ്കിടേശ്വരൻ, ഡോ. ജി. ഉഷാകുമാരി, ഡോ.കെ.എം. അനിൽ, വി.സി. ഹാരിസ്, മധു ഇറവങ്കര, അജു. കെ. നാരായണൻ, അൻവർ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു. caption കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ദ്വിദിന സെമിനാർ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Next Story