Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.ബി.എസ്​.ഇ അധ്യാപക...

സി.ബി.എസ്​.ഇ അധ്യാപക സംഗമം

text_fields
bookmark_border
മലപ്പുറം: മലപ്പുറം സെൻട്രൽ സഹോദയ ശനിയാഴ്ച ജില്ലയിലെ സി.ബി.എസ്.ഇ അധ്യാപകർക്ക് പരിശീലനം സംഘടിപ്പിക്കും. ജില്ലയിലെ മികച്ച സി.ബി.എസ്.ഇ സ്കൂൾ മാഗസിനുള്ള പുരസ്കാര സമർപ്പണവും അന്ന് നടക്കും. രാവിലെ 10ന് മഅ്ദിൻ പബ്ലിക് സ്കൂളിലാണ് പരിപാടി. ഇംഗ്ലീഷ്, അറബി, കണക്ക്, സയൻസ്, സാമൂഹിക ശാസ്ത്രം വിഷയങ്ങളിലാണ് പരിശീലനം. ചരിത്രകാരൻ കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്യും. സഹോദയ കോംപ്ലക്സ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ് മുഖ്യാതിഥിയാകും. ഡോ. മുഹമ്മദുണ്ണി, മജീദ് െഎഡിയൽ എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡൻറ് നൗഫൽ പുത്തൽപീടിയേക്കൽ, ട്രഷറർ ജനാർദനൻ, തങ്കം ഉണ്ണികൃഷ്ണ, കെ. അബ്ദുറഹ്മാൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story