Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരാറുകാർ യോഗം...

കരാറുകാർ യോഗം ബഹിഷ്​കരിച്ചു

text_fields
bookmark_border
മലപ്പുറം: കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടറുടെ നിർദേശപ്രകാരം കെ.ഡബ്ല്യു.എ മലപ്പുറം സൂപ്രണ്ടിങ് എൻജിനീയർ വിളിച്ചുചേർത്ത കോൺട്രാക്റ്റേഴ്സ് അവയർനെസ് പ്രോഗ്രാം കേരള ഗവ. കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ ബഹിഷ്കരിച്ചു. ഏപ്രിൽ 30നകം കുടിശ്ശിക തീർക്കാമെന്ന് കരാറുകാർക്ക് മാനേജിങ് ഡയറക്ടർ ഉറപ്പുനൽകിയതനുസരിച്ച് കരാറുകാർ സമരം പിൻവലിച്ചിരുന്നു. ആ ഉറപ്പ് പാലിക്കാത്തതിനാലാണ് യോഗം ബഹിഷ്കരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നാഗരത്നൻ, ജില്ല പ്രസിഡൻറ് ജോൺ ജോർജ്, സെക്രട്ടറി കെ. സുരേഷ് വെള്ളില, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 'റോഡ് സംസ്കാരത്തിന് അനുസരണ ശീലം ആവശ്യം' മലപ്പുറം: അനുസരണ ശീലമുള്ള സമൂഹത്തിനേ റോഡ് സംസ്കാരം വളർത്തിക്കൊണ്ടുവരാനാവൂ എന്ന് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്േട്രറ്റ് ടി. വിജയൻ അഭിപ്രായപ്പെട്ടു. ഗതാഗത നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാൻ പ്രാപ്തമാകുന്ന മുറക്ക് റോഡ് അപകടങ്ങൾ ലഘുകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. റാഫി​െൻറ റോഡ് സുരക്ഷ ബോധവത്കരണ തുടർപരിപാടിയിൽ റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം (റാഫ്) മലപ്പുറത്ത് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലതല റോഡ് സുരക്ഷ സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാഫ് സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു മുഖ്യപ്രഭാഷണം നടത്തി. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ കെ.എം. ഷാജി, മലപ്പുറം പൊലീസ് സബ് ഇൻസ്പെക്ടർ കെ.സി. ബൈജു എന്നിവർ ക്ലാസെടുത്തു. കെ. ഖാദർ തേഞ്ഞിപ്പലം, കെ.പി. ബാബു ശരീഫ്, ജ്യോതി പാമ്പലത്ത്, എ.ടി. സെയ്തലവി, അഡ്വ. പി.കെ. റജീന, എ.പി. ജയബിന്ദു, ഫ്രാൻസിന് ഓണാട്ട്, ബംഗാളത്ത് കുഞ്ഞുട്ടി, സുമാശങ്കർ, നൗഷാദ് മാമ്പ്ര, ജാഫർ മാറാക്കര തുടങ്ങിയവർ സംസാരിച്ചു. അപകടങ്ങളൊന്നും വരുത്താതെ കാൽനൂറ്റാണ്ട് പിന്നിട്ട എ. രവിക്കുള്ള ഉപഹാരം ആർ.ടി.ഒ കെ.എം. ഷാജി വിതരണം ചെയ്്തു. റാഫ് ജില്ല പ്രസിഡൻറ് ഹനീഫ രാജാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പി.പി. ഉഷാറാണി സ്വാഗതവും അനസ് കൊന്നോല നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story