Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:50 AM GMT Updated On
date_range 2017-08-10T14:20:59+05:30പല്ലാർമംഗലത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു
text_fieldsലെക്കിടി: കഴിഞ്ഞ ദിവസം ലെക്കിടി പല്ലാർമംഗലത്ത് എത്തിയ കാട്ടാനകൾ വാഴത്തോട്ടവും കൃഷിയും വ്യാപകമായി നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് പല്ലാർമംഗലം ഹരിദാസിെൻറ വാഴത്തോട്ടത്തിൽ കയറി വ്യാപകമായി നാശം വരുത്തിയത്. 300ലേറെ വാഴകൾ കാട്ടാനകൾ ചവിട്ടിയും വലിച്ചിട്ടും നശിപ്പിച്ചു. സമീപത്തെ ജയയുടെ കൊയ്തെടുക്കാറായ അര ഏക്കറോളം നെൽകൃഷിയും നശിപ്പിച്ചിട്ടുണ്ട്. കൊട്ടേക്കാട് വീണ്ടും കാട്ടാന പാലക്കാട്: കൊട്ടേക്കാട് വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞ ദിവസം പുലർച്ചയാണ് കാളിപ്പാറ ബസ് സ്റ്റോപ്പിന് സമീപം രണ്ട് കാട്ടാനകൾ ഇറങ്ങിയത്. പത്രവിതരണത്തിന് പോയവരാണ് ആനയെ കണ്ടത്. എന്നാൽ, നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല. പുതുശ്ശേരി ഭാഗത്തേക്കാണ് ആനകൾ പോയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
Next Story