Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഷിക പദ്ധതി ഭേദഗതി...

വാർഷിക പദ്ധതി ഭേദഗതി സെപ്​റ്റംബർ 15നകം പൂർത്തിയാക്കാൻ നിർദേശം

text_fields
bookmark_border
ഇ. ഷംസുദ്ദീൻ സ്കൂളുകളിൽ പ്രാഥമിക സൗകര്യം ഉറപ്പാക്കണം മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിലെ ഭേദഗതി സെപ്റ്റംബർ 15 നകം പൂർത്തിയാക്കാൻ നിർദേശം. ജില്ല ആസൂത്രണ സമിതിയും ജില്ലതല അപ്പീൽ സമിതിയും പരിശോധന ഒാഫിസറും നിരസിച്ചവക്ക് പകരം പുതിയ പദ്ധതി ഏറ്റെടുക്കാം. 2016-17 വർഷത്തിന് മുമ്പുള്ള സ്പിൽ ഒാവർ പദ്ധതികൾ വാർഷിക പദ്ധതിയുടെ ഭാഗമാക്കാൻ 17-18 ലെ ബജറ്റ് വിഹിതമോ തനത്ഫണ്ടോ ഉപയോഗിച്ച് പദ്ധതികൾ ആവിഷ്കരിക്കാനും അനുമതിയുണ്ട്. നിർദിഷ്ട ഫോറത്തിലല്ല പദ്ധതികൾ തയറാക്കിയിരിക്കുന്നതെങ്കിൽ ശരിയായ ഫോറം ഉപയോഗിക്കാനും മുമ്പ് തുടങ്ങി പൂർത്തിയാക്കാത്ത വീടുകൾ പൂർത്തിയാക്കാനും പദ്ധതികളിൽ മാറ്റം വരുത്താം. നൽകാനുള്ള തുക ആനുപാതികമായി നൽകണം. ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ ഏറ്റെടുത്ത് നടത്താനും ഭേദഗതി വരുത്താനും അനുമതിയുണ്ട്. ഈ ഭേദഗതികളെല്ലാം സാധ്യമാവാൻ അനിവാര്യമാറ്റങ്ങൾ വേണമെങ്കിൽ വരുത്താമെന്നും സർക്കാർ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കി. എല്ലാ സർക്കാർ സ്കൂളിലും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങളും മൂത്രപ്പുരയും ഉറപ്പാക്കണം. എന്നാൽ, എയ്ഡഡ് സ്കൂളുകളിലെ ശൗചാലയങ്ങളും മൂത്രപ്പുരയും തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററിൽ ചേർത്തിട്ടില്ല. ഇവക്കായുള്ള പദ്ധതികൾ സൂക്ഷ്മ പരിശോധന നടത്തി സാങ്കേതികാനുമതി നൽകാൻ തടസസ്സമുണ്ട്. ആസ്തി രജിസ്റ്ററിൽ ഇല്ലെങ്കിലും മാർഗനിർദേശങ്ങൾക്ക് വിധേയമായി എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ മൂത്രപ്പുരകളും ശൗചാലയങ്ങളും നിർമിക്കാനും നിർേദശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story