Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:39 AM GMT Updated On
date_range 2017-08-10T14:09:00+05:30കൃത്രിമ നിറംചേർത്ത് ഭക്ഷണം, രുചിവർധനക്ക് അജിനോമോേട്ടാ
text_fieldsമലപ്പുറം: ജില്ലയിൽ ഹോട്ടലുകളിലും കൂൾബാറുകളിലും ഭക്ഷ്യസുരക്ഷ വകുപ്പിെൻറ നേതൃത്വത്തിൽ വ്യാപക പരിശോധന. നിലമ്പൂരിൽ 16,000 രൂപയും കൊണ്ടോട്ടിയിൽ 3000 രൂപയും പിഴയിട്ടു. മഴക്കാലത്ത് പകർച്ചവ്യാധി പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ഭക്ഷ്യസുരക്ഷ കമീഷണറുടെ നിർദേശപ്രകാരം താലൂക്ക്തലത്തിൽ ഭക്ഷണശാലകളിലും ശീതള പാനീയ ഷോപ്പുകളിലും പരിശോധന തുടങ്ങിയത്. നിലമ്പൂർ താലൂക്കിൽ നിലമ്പൂർ, ചുങ്കത്തറ, എടക്കര എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്. നിലമ്പൂർ മേഖലയിൽ നാല് ഹോട്ടലുകൾ, രണ്ട് കൂൾബാറുകൾ എന്നിവക്കാണ് പിഴയിട്ടത്. കൊണ്ടോട്ടി താലൂക്കിൽ ഒാമാനൂർ, നീറാട്, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് ബുധനാഴ്ച പരിശോധന നടന്നത്. നീറാട് വിവിധ കടകളിൽനിന്ന് 3000 രൂപ പിഴ ഇൗടാക്കി. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെയാണ് ചില ഹോട്ടലുകളും കൂൾബാറുകളും പ്രവർത്തിച്ചിരുന്നതെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ കെ. സുഗുണൻ വ്യക്തമാക്കി. മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാർ ഹോട്ടലുകളിൽ ജോലി ചെയ്യുന്നുണ്ട്. ഭക്ഷ്യവസ്തുക്കളിൽ കൃത്രിമനിറങ്ങളുടെ ഉപയോഗം വ്യാപകമാണ്. ഹോട്ടലുകളിൽ രുചിവർധനക്ക് അജിേനാമോേട്ടാ ഉപയോഗിക്കുന്നു. വെള്ളം പരിശോധിച്ച റിപ്പോർട്ട് എവിടെയും സൂക്ഷിക്കുന്നില്ല. ഹോട്ടലുകളുടെ അടുക്കളകൾ വൃത്തിഹീനമാണ്. കാലാവധി കഴിഞ്ഞ പാൽ ദിവസങ്ങളോളം ഫ്രിഡ്ജുകളിൽ സൂക്ഷിച്ച് കട്ടയാക്കി ഉപയോഗിക്കുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ താലൂക്കുകളിലും റെയ്ഡ് ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷ അസി. കമീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനക്ക് ഫുഡ് സേഫ്റ്റി ഒാഫിസർമാരായ എസ്. ശ്യാം, ജസീല, മുഹമ്മദ് മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Next Story