Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 8:33 AM GMT Updated On
date_range 2017-08-10T14:03:00+05:30മുഖം മാറാനൊരുങ്ങി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
text_fieldsമലപ്പുറം: നഗരഹൃദയത്തിലെ പെൺകുട്ടികളുടെ ഹയർ സെക്കൻഡറി സ്കൂൾ കൂടുതൽ മികവിലേക്ക്. വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ ശാക്തീകരണ ഭാഗമായി മലപ്പുറം മണ്ഡലത്തിൽനിന്ന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിെൻറ ഭാഗമായി ലഭിക്കുന്ന അഞ്ച് കോടി രൂപയും ഇതര സ്രോതസ്സുകളിൽനിന്ന് കണ്ടെത്തുന്ന പണവും ഉപയോഗിച്ചാകും സ്കൂൾ നവീകരണം. ആധുനിക രീതിയിലുള്ള കെട്ടിടം, ഹൈടെക് ക്ലാസ് മുറി, ലാബ്-ലൈബ്രറി സംവിധാനങ്ങൾ, സ്റ്റുഡൻറ് പാർക്ക്, മൈതാനം, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കും. 17 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്ലാൻ കിറ്റ്കോ തയാറാക്കിയിട്ടുണ്ട്. പദ്ധതി പ്രവർത്തനം ചർച്ചചെയ്യാനും വികസനരേഖ തയാറാക്കാനുമായി ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂൾ ഒാഡിറ്റോറിയത്തിൽ വിദ്യാലയ വികസന സെമിനാർ സംഘടിപ്പിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാകും. നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, പൂർവ വിദ്യാർഥികൾ, മുൻ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പെങ്കടുക്കുമെന്ന് ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി.കെ. ഷാഹുൽ ഹമീദ് മാസ്റ്റർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രിൻസിപ്പൽ സി. മേനാജ് കുമാർ, പബ്ലിസിറ്റി ചെയർമാൻ ഉപ്പൂടൻ ഷൗക്കത്ത്, പി.ടി.എ പ്രസിഡൻറ് എം.കെ. മുഹമ്മദലി എന്നിവരും പെങ്കടുത്തു.
Next Story