Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാഗസാക്കി ദിനാചരണം

നാഗസാക്കി ദിനാചരണം

text_fields
bookmark_border
തുവ്വൂർ: ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് 'ഇനിയൊരു യുദ്ധം വേണ്ട' മുദ്രാവാക്യവുമായി ഹിറ പബ്ലിക് സ്കൂൾ വിദ്യാർഥികൾ തുവ്വൂർ അങ്ങാടിയിൽ നടത്തിയ സമാധാന റാലിയും 'ചത്വര'വും പഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. 'സമാധാനത്തിന് വേണ്ടി ൈകയൊപ്പ്' ബാനറിൽ വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡൻറ് ഹംസ ഹാജി ഒപ്പുവെച്ചു. മാനേജർ ടി.ടി. അനീസ് അഹമ്മദ് എടവണ്ണ, പ്രിൻസിപ്പൽ പി.വി. സുമതി, സിറാജ് മാമ്പുഴ, വിദ്യാർഥിനി ഹസ്ന എന്നിവർ സംസാരിച്ചു. കാസിം, ബിന്ദു, ശ്രീജ, ശ്രീലേഖ, ഷീബ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story