Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:50 AM GMT Updated On
date_range 2017-08-09T14:20:59+05:30യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യ സമര സംഗമം ഇന്ന്
text_fieldsപാലക്കാട്: ക്വിറ്റ് ഇന്ത്യ ദിനത്തിെൻറ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ക്വിറ്റ് ഇന്ത്യ സമരസംഗമം നടത്തും. മോദി ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്ത് വൈകീട്ട് അഞ്ചിന് സമരസംഗമം നടത്തുന്നതെന്ന് നിയോജക മണ്ഡലം പ്രസിഡൻറ് ബോബന്‍ മാട്ടുമന്ത വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ വരെ ലംഘിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്തെ പോലെയാണ് ഭരണം മുന്നോട്ടുപോകുന്നത്. ദലിത്, -ന്യൂനപക്ഷങ്ങള്‍ കടുത്ത ആശങ്കയിലാണ്. അവര്‍ക്കെതിരെ നാള്‍ക്കുനാള്‍ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് 'മോദി ഇന്ത്യ വിടുക' എന്ന മുദ്രാവാക്യം ഉയർത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമരസംഗമം ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും. വാർത്ത സമ്മേളനത്തില്‍ നിയോജക മണ്ഡലം വൈസ് പ്രസിഡൻറുമാരായ ഹരിദാസ് മച്ചിങ്ങല്‍, അനില്‍ ബാലന്‍, മണ്ഡലം പ്രസിഡൻറ് വി. പ്രശോഭ് എന്നിവരും പങ്കെടുത്തു.
Next Story