Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതജ്‌വീദ് ശില്‍പശാല...

തജ്‌വീദ് ശില്‍പശാല സമാപിച്ചു

text_fields
bookmark_border
പട്ടിക്കാട്: 'ജവ്വിദ് 2017' എന്ന പേരില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ അബൂദബിയിലെ പ്രമുഖ ഖാരിഅ് ഹാഫിള് അഹ്മദ് നസീം അലി അഹ്മദി​െൻറ നേതൃത്വത്തില്‍ നടന്ന തജ്‌വീദ് ശില്‍പശാല സമാപിച്ചു. ഖുര്‍ആന്‍ പാരായണ ശൈലികളിലും നിയമങ്ങളിലും ആധികാരിക പഠനവും പരിശീലനവും സാധ്യമാകുന്ന തരത്തിലായിരുന്നു മൂന്ന് ആഴ്ച നീണ്ട ശില്‍പശാല. സമാപന സംഗമം കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ ഫൈസി ഹൈതമി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, പിണങ്ങോട് അബൂബക്കര്‍, ഖാരിഅ് അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ കായംകുളം, എ.ടി. മുഹമ്മദലി ഹാജി എന്നിവർ സംസാരിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ തജ്‌വീദ് ശില്‍പശാല സമാപന സംഗമം കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story