Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:50 AM GMT Updated On
date_range 2017-08-09T14:20:59+05:30'അധ്യാപകരുടെ അംഗീകാരവും ശമ്പളവും നൽകണം'
text_fieldsമലപ്പുറം: 2016 ജനുവരി 29നു ശേഷം നിയമപ്രകാരമുള്ള തസ്തികയിൽ നിയമനം ലഭിച്ച അധ്യാപകരുടെ അംഗീകാരവും ശമ്പളവും ഉടൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് മലപ്പുറത്ത് ചേർന്ന കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജർമാരുടെ കൺവെൻഷൻ ആവശ്യപ്പെട്ടു. 2016-'17 വർഷത്തെ തസ്തിക നിർണയം നടത്താതെ 2017-'18 വർഷത്തെ തസ്തിക നിർണയം പൂർത്തിയാക്കിയ നടപടി ശരിയല്ലെന്നും 2016-'17 വർഷത്തെ തസ്തിക നിർണയം നടത്താൻ നിയമനടപടി സ്വീകരിക്കുമെന്നും അസോസിയേഷൻ അറിയിച്ചു. 2014-'15 വർഷം മുതൽ അനുവദിച്ച ഹയർ സെക്കൻഡറി സ്കൂളുകളിൽ ജില്ലയിൽ നാളിതുവരെ ദിവസക്കൂലി നൽകാത്ത നടപടിയിലും യോഗം പ്രതിേഷധിച്ചു. സംസ്ഥാന പ്രസിഡൻറ് കെ. കുട്ടി അഹമ്മദ്കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹാഷിം അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഗോകുലൻ കോഴിക്കോട്, വി. മുരളീധരൻ, കാടാമ്പുഴ മൂസഹാജി, നാസർ എടരിക്കോട്, സൈനുൽ ആബിദ് പട്ടർകുളം, അസീസ് പന്തല്ലൂർ, കെ.ടി. ചെറിയമുഹമ്മദ്, അബ്ദുൽ ലത്തീഫ്, മോഹന കൃഷ്ണൻ തേഞ്ഞിപ്പലം, ഉണ്ണി ചേലേമ്പ്ര, ബിജു മേലാറ്റൂർ എന്നിവർ സംസാരിച്ചു. 'ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസം എല്ലാവർക്കും, എയ്ഡഡ് വിദ്യാലയങ്ങൾ സംരക്ഷിക്കുക' വിഷയവുമായി സെപ്റ്റംബർ 19ന് മലപ്പുറത്ത് നടത്തുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
Next Story