Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൃക്ക രോഗികൾക്ക്...

വൃക്ക രോഗികൾക്ക് ധനസമാഹരണം: ജില്ല പഞ്ചായത്ത് മുസ്​ലിം പള്ളികളിൽ നിന്ന് സംഭാവന വാങ്ങും

text_fields
bookmark_border
മലപ്പുറം: ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിൽ പാവപ്പെട്ട വൃക്ക രോഗികളെ സഹായിക്കാൻ കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾക്ക് മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ചുള്ള ധനസമാഹരണം 11ന് തുടങ്ങും. സമസ്തകേരള സുന്നി മഹല്ല് ഫെഡറേഷനുമായി ബന്ധപ്പെട്ട പള്ളികളിലായിരിക്കും വെള്ളിയാഴ്ച ധനസമാഹരണം നടക്കുക. മറ്റു മഹല്ലുകളിൽ 18നും 25നും വിഭവ സമാഹരണം നടക്കും. പദ്ധതി വിജയിപ്പിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡൻറും വഖഫ് ബോർഡ് ചെയർമാനുമായ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു. സുന്നി മഹല്ല് ഫെഡറേഷനുമായി ബന്ധപ്പെട്ട മുഴുവൻ പള്ളികളിലും പരമാവധി സംഭാവന ശേഖരിക്കാൻ മഹല്ല് ഭാരവാഹികൾ നേതൃത്വം നൽകണമെന്നും തങ്ങൾ അഭ്യർഥിച്ചു. രാഷ്ട്രീയ സംഘടനകൾ, വ്യാപാരി-വ്യവസായി സമിതികൾ, വിദ്യാർഥി, -യുവജന,- വനിത സംഘടനകൾ തുടങ്ങിയവരുടെ യോഗവും ജനകീയ വിഭവ സമാഹരണത്തി​െൻറ ഭാഗമായി ജില്ല പഞ്ചായത്ത് വിളിച്ചുചേർക്കും.
Show Full Article
TAGS:LOCAL NEWS 
Next Story