Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവതിയെ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ അന്വേഷണം ഊർജിതം

text_fields
bookmark_border
വണ്ടൂര്‍: പട്ടാപകല്‍ അങ്ങാടിക്ക് സമീപത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വണ്ടൂരിൽ പാണ്ടിക്കാട് റോഡില്‍ നിന്ന് കാളികാവ് റോഡിലേക്കുള്ള കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ള ഇടവഴിയിലൂടെ നടന്നുവരുന്നതിനിടെയാണ് യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് യുവതി ശബ്ദമുണ്ടാക്കിയതിനെതുടര്‍ന്ന് സമീപത്തെ കച്ചവടക്കാര്‍ ഓടിക്കൂടിയതോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു. കടകളില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ നിന്ന് ലഭിച്ച യുവാവി​െൻറ ദൃശ്യങ്ങള്‍ അന്വേഷണഭാഗമായി പൊലീസ് പുറത്തുവിട്ടു. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വണ്ടൂര്‍ സ്റ്റേഷനിലോ 9497980691, 9497987172 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് വണ്ടൂര്‍ സി.െഎ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story