Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:47 AM GMT Updated On
date_range 2017-08-09T14:17:59+05:30ജി.എസ്.ടി പരിധി ഉയർത്തണം -^ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ
text_fieldsജി.എസ്.ടി പരിധി ഉയർത്തണം --ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മലപ്പുറം: കെട്ടിട ഉടമകളുടെ ജി.എസ്.ടി പരിധി ഉയർത്തണമെന്നും ജി.എസ്.ടിയുടെ പേരിലുള്ള വിലവർധന തടയണമെന്നും കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല പ്രതിനിധി സംഗമവും സെമിനാറും ആവശ്യപ്പെട്ടു. പ്രസിഡൻറ് ഇല്യാസ് വടക്കൻ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നടരാജൻ പാലക്കാട്, ജില്ല സെക്രട്ടറി പി.പി. അലവിക്കുട്ടി, കൈനിക്കര മുഹമ്മദ് കുട്ടി, പി. ചന്ദ്രശേഖരൻ, കെ.എം. യൂനുസ് സലീം, ഇബ്നു ആദം, കൊളക്കാടൻ അസീസ് എന്നിവർ സംസാരിച്ചു. റാം മോഹൻ കോഴിക്കോട് ക്ലാസെടുത്തു. സബ് ജൂനിയർ ഫുട്ബാൾ: ജില്ലയെ നന്ദു കൃഷ്ണ നയിക്കും മലപ്പുറം: ചേർത്തലയിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ നന്ദു കൃഷ്ണ നയിക്കും. ഷിഖിലാണ് ൈവസ് ക്യാപ്റ്റൻ. ടീമംഗങ്ങൾ: സിനാൻ (എ.കെ.എം.എച്ച്.എസ് കോട്ടൂർ), ആദിൽ, ജിനേഷ്, ഷാഹിൽ, അനസ്, നന്ദു കൃഷ്ണ-ക്യാപ്റ്റൻ (ചേലേമ്പ്ര), മുഹമ്മദ് ഷനീഫ്, സുധീഷ് (കൂട്ടായി), മുഹമ്മദ് ഹനാൻ (ദേവദാർ), നിഹാൽ (മമ്പാട്), റിസ്വാൻ (കരുവാരകുണ്ട്), റഈസലി (മൂർക്കനാട്), ഹേമന്ദ്, ഷിഫിൽ (മമ്പാട്), അമൽ, ഷിഖിൽ- വൈസ് ക്യാപ്റ്റൻ (എം.എസ്.പി), സബഹ് (കാവനൂർ), ബിൻജാസ് (നിലമ്പൂർ), മൻസുറലി (കോച്ച്), എം. അസീസ് (മാനേജർ).
Next Story