Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:47 AM GMT Updated On
date_range 9 Aug 2017 8:47 AM GMTപൊന്നാനി ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നു
text_fieldsbookmark_border
പൊന്നാനി: 90 വർഷത്തിലധികം പഴക്കമുള്ള തൃക്കാവിലെ ഹെഡ് പോസ്റ്റ് ഒാഫിസ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാറിെൻറ അധീനതയിൽ തൃക്കാവിലെ 34 സെൻറ് സ്ഥലത്താണ് ഹെഡ് പോസ്റ്റ് ഒാഫിസ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. കെട്ടിടം പഴകി ദ്രവിച്ച് അപകട ഭീഷണിയിലായതോടെ 24 വർഷം മുമ്പ് ഓഫിസ് ചന്തപ്പടിയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി. കാൽ നൂറ്റാണ്ടായി തൃക്കാവിലെ കേന്ദ്ര സർക്കാറിെൻറ സ്ഥലത്തുള്ള ഈ കെട്ടിടം ദ്രവിച്ച് നിൽക്കുകയാണ്. കെട്ടിടത്തിനകത്ത് ഇഴജന്തുക്കളും തെരുവുനായ്ക്കളും വിഹരിക്കുന്നത് പരിസരവാസികൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാണ്. മാസം വലിയ വാടക കൊടുത്താണ് ചന്തപ്പടിയിലെ വാടക കെട്ടിടത്തിൽ ഇപ്പോൾ ഹെഡ് പോസ്റ്റ് ഒാഫിസ് പ്രവർത്തിക്കുന്നത്. CAPTION Tir P1 p2 p3 പൊന്നാനി തൃക്കാവിലെ പഴയ ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story