Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
തിരൂരങ്ങാടി: സെക്യൂരിറ്റി ജീവനക്കാർക്ക് മിനിമം വേതനം നടപ്പാക്കാൻ തയാറാകണമെന്ന് സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് എംേപ്ലായീസ് യൂനിയൻ തിരൂരങ്ങാടി താലൂക്ക് ആവശ്യപ്പെട്ടു. കെ. ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് തിരൂരങ്ങാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. വ്യാഴാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും. 'പി.എച്ച്.സിയോടുള്ള അവഗണന അവസാനിപ്പിക്കണം' ഊർങ്ങാട്ടിരി: പൂവത്തിക്കൽ പി.എച്ച്.സിയോട് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഭരണസമിതി തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. എം.എൽ.എ ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിൽ വൈദ്യുതീകരണം പോലും നടത്താതെ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നും ഒരു ഡോക്ടറെ നിയമിക്കാൻ പോലും ഭരണസമിതിക്ക് സാധിച്ചില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. പ്രസിഡൻറ് സി.ടി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി എൻ.കെ. യൂസുഫ്, കൈതറ അബ്ദുൽ അസീസ്, സി.പി. ഹുസൈൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story