Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷ്യസുരക്ഷ...

ഭക്ഷ്യസുരക്ഷ സ്‌ക്വാഡ്​ പരിശോധന; നിലമ്പൂരിൽ 16,000 രൂപ പിഴ ചുമത്തി

text_fields
bookmark_border
നിലമ്പൂര്‍: നിലമ്പൂരിലും പരിസരങ്ങളിലും ഭക്ഷ്യസുരക്ഷ സ്‌ക്വാഡി‍​െൻറ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. നിലമ്പൂര്‍ സര്‍ക്കിള്‍ പരിധിയിലെ ഹോട്ടലുകള്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കാലാവധി കഴിഞ്ഞ പാല്‍പാക്കറ്റുകള്‍, അനുവദനീയമല്ലാത്ത നിറങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച പദാര്‍ഥങ്ങള്‍, പഴകിയ ഭക്ഷണസാധനങ്ങള്‍, മുന്നറിയിപ്പില്ലാതെ ഉപയോഗിച്ച അജിനാമോട്ടോ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. വിവിധസ്ഥാപനങ്ങള്‍ക്ക് 16,000 രൂപ പിഴയും ചുമത്തി. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനായുള്ള നിർദേശങ്ങളും നല്‍കി. മലപ്പുറം ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ കെ. സുഗുണന്‍, നിലമ്പൂര്‍ ഭക്ഷ്യസുരക്ഷ ഓഫിസര്‍ എസ്. ശ്യാം, ഏറനാട് ഭക്ഷ്യ സുരക്ഷ ഓഫിസര്‍ കെ. ജസീല എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story