Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:36 AM GMT Updated On
date_range 2017-08-09T14:06:00+05:30വാഹനജാഥക്ക് സ്വീകരണം
text_fieldsവണ്ടൂർ: മാംസ വ്യാപാര- തൊഴിൽ സംരക്ഷണ സമിതി ജില്ല കമ്മിറ്റിയുടെ വാഹനജാഥക്ക് വണ്ടൂരിൽ സ്വീകരണം നൽകി. കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 10ന് നടക്കുന്ന ദൂരദർശൻ മാർച്ചിെൻറ പ്രചാരണാർഥമാണ് ജാഥ. നിലമ്പൂരിൽനിന്നാരംഭിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന ജാഥ പൊന്നാനിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ അഡ്വ. കെ. ഫിറോസ്ബാബു, വൈസ് ക്യാപ്റ്റൻ ഹംസ പുല്ലാട്ടിൽ, മാനേജർ കെ.പി. ബഷീർ, കെ.എം. ഫിറോസ് ബാബു, ഖാലിദ് മഞ്ചേരി, കെ.പി.എ. ശെരീഫ്, സുധീർ പാറപ്പുറവൻ, കെ.ടി. മുഹമ്മദലി, പി.ടി. അലീഷഫീഖ്, ടി.കെ. ബഷീർ എന്നിവർ സംസാരിച്ചു. ആദിവാസി കുടുംബത്തിന് സഹായവുമായി എമ്പ്രാന്തിരി ക്ഷേമസഭ വണ്ടൂര്‍: കരുവാരകുണ്ട് വീട്ടികുന്ന് കോളനിയിലെ ആദിവാസി കുടുംബത്തിന് താങ്ങുമായി എമ്പ്രാന്തിരി ക്ഷേമസഭ അംഗങ്ങള്‍ കോളനിയിലെത്തി. പട്ടിണിയും ദുരിതങ്ങളുമായി കഴിയുന്ന കുടുംബത്തിന് ഒരുമാസത്തേക്കുള്ള അരിയും വീട്ടുസാധനങ്ങളുമായാണ് എമ്പ്രാന്തിരി ക്ഷേമസഭ വണ്ടൂര്‍ യൂനിറ്റ് അംഗങ്ങള്‍ എത്തിയത്. യൂനിറ്റ് പ്രസിഡൻറ് ശ്രീനാഥ് പുതുമന, സെക്രട്ടറി വി.എം. വാസുദേവന്‍, വൈസ് പ്രസിഡൻറുമാരായ മുരളീധരന്‍, പെരിയത്ത ജയപ്രകാശ്, മുരുകാനന്ദ ഭട്ട്, വിജു എന്നിവര്‍ സംബന്ധിച്ചു.
Next Story