Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:36 AM GMT Updated On
date_range 2017-08-09T14:06:00+05:30ലൈഫ് പദ്ധതി: ഗുണഭോക്താക്കളെ ഉൾപ്പെടുത്താൻ കൂടുതൽസമയം വേണം
text_fieldsനിലമ്പൂര്‍: സര്‍ക്കാറിെൻറ ഭവനപദ്ധതിയായ ലൈഫില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിനായി കൂടുതല്‍സമയം ആവശ്യപ്പെടാന്‍ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന നിലമ്പൂർ കൗൺസില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അർഹതപ്പെട്ട ഗുണഭോക്താക്കളെ ഉടനെ കണ്ടെത്തുന്നതിന് കൗൺസിലര്‍മാര്‍ക്ക് നിര്‍ദേശം നൽകി. ആവശ്യമായ രേഖകള്‍ സഹിതം ലിസ്റ്റ് തയാറാക്കി 14ന് വിശദമായ പദ്ധിത രേഖ തയാറാക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികളും വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. തെരുവുവിളക്ക് സ്ഥാപിക്കുന്നതില്‍ വിവേചനമെന്നാരോപിച്ച് യോഗത്തില്‍ കൗൺസിലര്‍മാര്‍ ബഹളംവെച്ചു. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക തീരുമാനങ്ങളില്ലെന്നും ഇതുസ്ഥാപിക്കാനായി കരാറുകാരെത്തുമ്പോള് സാഹചര്യമനുസരിച്ച് ഓരോ വാര്‍ഡുകളിലേക്കും അയക്കുകയാണ് പതിവെന്നും ചെയര്പേഴ്സൻ പത്മിനി ഗോപിനാഥ് പറഞ്ഞു.
Next Story