Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉൽപ്പന്ന കടത്ത്​; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
നിലമ്പൂർ: നിരോധിത പുകയില ഉൽപ്പന്നം ജീപ്പിൽ കടത്തുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിലായി. വഴിക്കടവ് മുണ്ട സ്വദേശികളായ പാലപ്പറ്റ ഹനീഫ (30), പറമ്പിൽ ജംഷീർ (28) എന്നിവരെയാണ് ആനമറിയിൽ വഴിക്കടവ് എസ്.ഐയും സംഘവും പിടികൂടിയത്. ജീപ്പിൽ 500 പാക്കറ്റ് ഹാൻസാണുണ്ടായിരുന്നത്. ഹാൻസ് കടത്താൻ ഉപയോഗിച്ച ജീപ്പിന് മതിയായ രേഖകളുണ്ടായിരുന്നില്ല. ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ‍്യാർഥികൾക്കും ചെറുകിട കച്ചവടകാർക്കും ലഹരി ഉൽപ്പന്നങ്ങൾ ഇവർ വിറ്റിരുന്നതായി പൊലീസ് പറഞ്ഞു. വഴിക്കടവ് എസ്.ഐ അഭിലാഷ്, എ.എസ്.ഐമാരായ എം. അസൈനാർ, അബ്ബാസ്, ജയകൃഷ്ണൻ, സി.പി.ഒമാരായ സുനിൽ, സുരേഷ് എന്നിവരാണ് പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story