Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:32 AM GMT Updated On
date_range 2017-08-09T14:02:59+05:30ലൈഫ് ഭവനപദ്ധതി: ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ പരാതിക്കാരുടെ വൻതിരക്ക്
text_fieldsകരുവാരകുണ്ട്: ലൈഫ് മിഷൻ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ ഭവനരഹിതരുടെ തള്ളിക്കയറ്റം. കരട് പട്ടികയിൽനിന്ന് അർഹരായ നിരവധിപേർ പുറത്തായെന്ന പരാതിയെ തുടർന്ന് അപേക്ഷ നൽകാൻ ആഗസ്റ്റ് 10വരെ സമയം നൽകിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് നൂറുകണക്കിനുപേർ അപേക്ഷകളും പരാതികളുമായി എത്തുന്നത്. കുടുംബശ്രീ നടത്തിയ കണെക്കടുപ്പിലാണ് ഓരോ ഗ്രാമപഞ്ചായത്തിലും ആയിരക്കണക്കിന് ഭവനരഹിതരെ കണ്ടെത്തിയത്. എന്നാൽ, സർക്കാർവെച്ച നിബന്ധനകൾ തടസ്സമായതോടെ നൂറുകണക്കിന് ഭവനരഹിത കുടുംബങ്ങൾ കരട് പട്ടികയിൽനിന്ന് പുറത്തായി. ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കഴിയാത്തതും ചിലർക്ക് വിനയായി. ഇതോടെ കരട് പട്ടികക്കെതിരെ വ്യാപകമായ വിമർശനങ്ങളുയർന്നു. പല ഗ്രാമപഞ്ചായത്തുകളും പട്ടിക അംഗീകരിച്ചില്ല. അർഹരായ പല കുടുംബങ്ങളും പുറത്താവുകയും അനർഹർ വൻതോതിൽ ഇടംനേടുകയും ചെയ്തത് പരിഹരിക്കണമെന്ന ആവശ്യമുയർന്നപ്പോഴാണ് പട്ടികയിൽ മാറ്റംവരുത്തി കൂടുതൽപേരെ ഉൾപ്പെടുത്താൻ ലൈഫ് മിഷൻ തീരുമാനിച്ചത്. 15നകം പുതിയ അപേക്ഷകൾ സ്വീകരിക്കാനും 20ഓടെ അപ്പീൽ കമ്മിറ്റി ചേർന്ന് അപേക്ഷകൾ പരിശോധിച്ചശേഷം 31ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നുമാണ് ഗ്രാമപഞ്ചായത്തിന് നൽകിയ പുതിയ നിർദേശം. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ മാത്രം രണ്ട് ദിവസംകൊണ്ട് നാന്നൂറിലേറെ അപേക്ഷകളാണ് ലഭിച്ചത്. വ്യാഴാഴ്ച വരെ സമയമുണ്ട്. അതോടെ അപേക്ഷകളുടെ എണ്ണം ഇരട്ടിയാവും. എന്നാൽ, ഈ അപേക്ഷകൾ വെള്ളപേപ്പറിൽ മാത്രമാണ് നൽകുന്നത്. ഇതിന് സാധുതയുണ്ടോ എന്നുപോലും അറിയില്ലെന്നാണ് വാർഡ് അംഗങ്ങൾതന്നെ പറയുന്നത്. അനർഹർ ഒഴിവാകാതെ എങ്ങനെയാണ് പട്ടികയിൽ പുതിയ ഗുണഭോക്താക്കളെ ചേർക്കുകയെന്നും ഇവർ ചോദിക്കുന്നു.
Next Story