Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈസൻസില്ലേ: പേടിക്കണ്ട ...

ലൈസൻസില്ലേ: പേടിക്കണ്ട ചെറിയൊരു ക്ലാസ് അത്രേയുള്ളു!

text_fields
bookmark_border
ഇരുചക്രവാഹനയാത്രികർക്ക് ബോധവത്കരണ ക്ലാസ് ഒരുക്കി പൊലീസ് മലപ്പുറം: ലൈസൻസും ഹെൽമറ്റുമില്ലാതെ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇരുചക്രവാഹനമോടിച്ചവരെ പിടിച്ച് പൊലീസ് കൊടുത്തത് മുട്ടൻപണി. വിവിധ പ്രദേശങ്ങളിൽ നിന്നായി എഴുപതിലധികം ബൈക്ക് യാത്രികരെയാണ് ചൊവ്വാഴ്ച സാധാരണ വേഷത്തിൽ കറങ്ങിയ മലപ്പുറം സി.ഐ പ്രേംജിത്തും സംഘവും പിടികൂടിയത്. ഇവരെയെല്ലാം വൈകുന്നേരം വരെ ബോധവത്കരണ ക്ലാസിൽ പങ്കെടുപ്പിച്ച് ഗതാഗത നിയമങ്ങൾ പഠിപ്പിച്ചാണ് പറഞ്ഞുവിട്ടത്. സ്റ്റേഷനിലെത്തിയ രക്ഷിതാക്കളെയും ബോധവത്കരിച്ചാണ് വിട്ടത്. നഗരത്തിലടക്കം വ്യാപകമായി ലൈസൻസില്ലാതെയും ഹെൽമറ്റില്ലാതെയും ഇരുചക്രവാഹനം ഓടിക്കുന്നത് പതിവായപ്പോഴാണ് പൊലീസി​െൻറ പുതുരീതി പരീക്ഷിച്ചത്. യൂനിഫോമിൽ പരിശോധനക്ക് നിൽക്കുമ്പോൾ മറ്റു റോഡുകൾ വഴിയും വേഗത്തിൽ വാഹനമോടിച്ചും ഇവർ രക്ഷപ്പെടുക പതിവായിരുന്നു. ഇതൊഴിവാക്കാനാണ് സാധാരണ വേഷത്തിൽ മാറിയിറങ്ങിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story