Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

must...മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെൻറ് ഓൺലൈൻ ഓപ്ഷനുള്ള സൗകര്യം സജ്ജമായി

text_fields
bookmark_border
തിരുവനന്തപുരം: എം.ബി.ബി.എസ്/ ബി.ഡി.എസ് ഉൾപ്പെടെയുള്ള മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മ​െൻറ് നടപടിക്രമങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും. അലോട്ട്മ​െൻറ് നടപടിക്രമങ്ങൾ ഹൈകോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും. സ്വാശ്രയ മെഡിക്കൽ, ഡ​െൻറൽ, ആയുർവേദ, സിദ്ധ, യുനാനി കോളജുകൾ കൂടി അലോട്ട്മ​െൻറിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്മിഷൻ ആൻഡ് ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള താൽക്കാലിക ഫീസ് ഘടനയുടെയോ സർക്കാറും സ്വാശ്രയ മാനേജ്മ​െൻറുകളും തമ്മിൽ ഏർപ്പെട്ടിട്ടുള്ള കരാറി​െൻറയോ അടിസ്ഥാനത്തിലാണ് സ്വാശ്രയ മെഡിക്കൽ/ഡ​െൻറൽ കോളജുകളിലേക്കുള്ള ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചിട്ടുള്ളത്. അഡ്മിഷൻ ആൻഡ് ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള ഫീസ് താൽക്കാലികവും വ്യത്യാസം വരാൻ സാധ്യതയുള്ളതുമാണ്. ഉയർന്ന ഫീസ് ബാധകമാക്കുന്നപക്ഷം അത് നൽകാൻ വിദ്യാർഥികൾ ബാധ്യസ്ഥരായിരിക്കും. മെഡിക്കൽ/അനുബന്ധ കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ, ഈ അലോട്ട്മ​െൻറിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അവരവരുടെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുള്ള Confirm ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തേതാണ്. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്/കോഴ്സ് എന്നിവയിലേക്ക് ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം എന്നിവ 16ന് വൈകീട്ട് അഞ്ചുവരെ ലഭ്യമാകും. 18ന് രണ്ടാം ഘട്ട അലോട്ട്മ​െൻറ് പ്രസിദ്ധീകരിക്കും. നിശ്ചിത സമയത്തിനകം ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ അലോട്ട്മ​െൻറിനായി പരിഗണിക്കുന്നതല്ല. ഇവരുടെ മെഡിക്കൽ/അനുബന്ധ കോഴ്സുകളിലുള്ള ഹയർ ഓപ്ഷനുകൾ ഭാവിയിലുള്ള ഓൺലൈൻ അലോട്ട്മ​െൻറുകളിലും പരിഗണിക്കുന്നതല്ല. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ നിലവിലുള്ള അലോട്ട്മ​െൻറ് നിലനിൽക്കുന്നതായിരിക്കും. അലോട്ട്മ​െൻറ് സംബന്ധിച്ച വിശദമായ വിജ്ഞാപനം പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ. എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലും സർക്കാർ ഫാർമസി കോളജുകളിലും നിലവിലുള്ള ഒഴിവുകളുടെ പട്ടിക കോളജ്/കാറ്റഗറി തിരിച്ച് www.cee–kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story