Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:59 AM GMT Updated On
date_range 2017-08-08T14:29:59+05:30ക്വിസ് മത്സരം
text_fieldsഎടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി സ്കൂളിൽ ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് പാരൻറ് ക്വിസ് നടത്തി. 20 മൾട്ടിപ്പിൾ ചോയ്സ് ഉത്തരമുള്ള ചോദ്യക്കടലാസ് മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾ മുഖാന്തരം വിതരണം ചെയ്തു. ഒമ്പതാം തീയതിക്കുള്ളിൽ ഉത്തരം അടയാളപ്പെടുത്തി തിരിച്ചേൽപ്പിക്കണം. ഇതിൽ മുഴുവൻ ശരിയാക്കുന്നവരെ ഉൾപ്പെടുത്തി 10ാം തീയതി നടക്കുന്ന മെഗ മൾട്ടി മീഡിയ ക്വിസ് മത്സരം നടത്തും. സ്കൂൾ പാർലമെൻറ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അലനല്ലൂർ: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂൾ പാർലമെൻറ് ഇലക്ഷനിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ചടങ്ങ് പി.ടി.എ വൈസ് പ്രസിഡൻറ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജയപ്രകാശൻ പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. എം.പി.ടി.എ പ്രസിഡൻറ് ഫാത്തിമത്ത് സുഹറ, ഗീത കോങ്കുടിയിൽ, സി.പി. ഷിഹാബുദ്ധീൻ, മോഹൻദാസ്, രഞ്ജിത്ത് ജോസ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് കുടുംബ സംഗമം അലനല്ലൂർ: മണ്ഡലം ചെട്ടിത്തെരുവ് കോൺഗ്രസ് കുടുംബ സംഗമം മുൻ എം.എൽ.എ സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മണികണ്ടരാജീവ് അധ്യക്ഷത വഹിച്ചു. ബോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.വി. ഷൗക്കത്തലി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് നൗഫൽ തങ്ങൾ, മണ്ഡലം പ്രസിഡൻറ് കെ. ഹബീബുല്ല അൻസാരി, ഗിരിജ, വി. പ്രീത, കെ. ശങ്കരനാരായണൻ, പി. നസീർ ബാബു, പി. സമദ്, കീടത്ത് അബ്ദു, സത്യനാരായണൻ, മുസ്തഫ പാറപ്പുറത്ത്, മള്ളത്ത് ലത, സി. മനോജ് കുമാർ, സുഗുണകുമാരി, മുംതാസ് തുടങ്ങിയവർ സംസാരിച്ചു.
Next Story