Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെല്ലായ പഞ്ചായത്ത്...

നെല്ലായ പഞ്ചായത്ത് പ്രസിഡൻറ്​ അവധിയിൽ; വൈസ് പ്രസിഡൻറിന് ചുമതല

text_fields
bookmark_border
ചെർപ്പുളശ്ശേരി: തെരുവ് വിളക്ക് അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ട് കരാറുകാരനിൽ നിന്ന് പണം ആവശ്യപ്പെട്ടുവെന്ന ശബ്ദരേഖ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വിവാദത്തിൽ നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. ജനാർദനൻ മൂന്ന് മാസത്തെ അവധിയിൽ പ്രവേശിച്ചു. വൈസ് പ്രസിഡൻറ് രമാ സുന്ദരന് താൽക്കാലികമായി പ്രസിഡൻറി​െൻറ ചുമതലകൾ നൽകി. തിങ്കളാഴ്ച ചേർന്ന ബോർഡ് മീറ്റിങ്ങിൽ അവധി അപേക്ഷ ചർച്ച ചെയ്തു. 19 അംഗ ഭരണസമിതിയിൽ 12 പേർ അവധി അപേക്ഷക്ക് അനുകൂല നിലപ്പാടെടുത്തപ്പോൾ യു.ഡി.എഫ് അംഗങ്ങൾ പ്രസിഡൻറി​െൻറ രാജിയും വിജിലൻസ് അന്വേഷണവും ആവശ്യപ്പെട്ട് ബോർഡ് യോഗം ബഹിഷ്കരിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗമായ പ്രസിഡൻറ് എൻ. ജനാർദനൻ ഏരിയ കമ്മിറ്റിയിൽ അവധി അപേക്ഷക്കുള്ള അനുവാദത്തിനുള്ള അപേക്ഷയും അന്വേഷണത്തിനുള്ള ആവശ്യവും ഉന്നയിച്ചിരുന്നു. പ്രശ്നത്തെ പറ്റി സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷിക്കും യു.ഡി.എഫി​െൻറ നേതൃത്വത്തിൽ പേങ്ങാട്ടിരിയിൽ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story