Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതപാൽ സമരപ്രഖ്യാപന...

തപാൽ സമരപ്രഖ്യാപന കൺവെൻഷൻ സമാപിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: തപാൽ വകുപ്പിലെ രണ്ടേമുക്കാൽ ലക്ഷത്തോളം ഗ്രാമീൺ ഡാക് സേവക് ജീവനക്കാർ വിവിധ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 16 മുതൽ രാജ്യവ്യാപകമായി നടത്തുന്ന അനിശ്ചിതകാല സമരം വിജയിപ്പിക്കാൻ ചെർപ്പുളശ്ശേരിയിൽ നടന്ന സംസ്ഥാനതല കൺവെൻഷൻ ആഹ്വാനം ചെയ്തു. ആൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂനിയൻ അഖിലേന്ത്യ പ്രസിഡൻറ് രാജാങ്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി.എ. സേവ്യർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ഡി. നിതിൻ, പി.ജെ. തോമസ്, ടി.എൻ. മോഹനചന്ദ്രൻ, സുന്ദരേശൻ, മുത്തുസ്വാമി, ജീവ, കെ. ജാഫർ, ടി.വി.എം. അലി, കെ. ആനന്ദ്, വി. കല്യാണിക്കുട്ടി, ടി.പി. ബാലസുന്ദരൻ തുടങ്ങിയവർ സംസാരിച്ചു. തപാൽ വകുപ്പി​െൻറ ജീവനാഡിയായി പ്രവർത്തിക്കുന്ന ജി.ഡി.എസ് ജീവനക്കാർക്ക് സേവന വേതന പരിഷ്കാരം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഉടൻ തയാറാവണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ജി.ഡി.എസ് ജീവനക്കാരുടെ വേതന പരിഷ്കാരത്തിന് വേണ്ടി കമലേഷ്ചന്ദ്ര കമ്മിറ്റി പത്ത് മാസംമുമ്പ് നൽകിയ റിപ്പോർട്ടിലെ അനുകൂല ശിപാർശകൾ ഉടൻ നടപ്പാക്കുക, ജി.ഡി.എസ് ജീവനക്കാർക്ക് എട്ട് മണിക്കൂർ ജോലി നൽകി സ്ഥിരപ്പെടുത്തുക, വിരമിച്ചവർക്ക് പെൻഷൻ നൽകുക, ഡൽഹി, ചെന്നൈ കോടതികൾ, സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ എന്നിവയുടെ ഉത്തരവുകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂനിയൻ (എ.ഐ.ജി.ഡി.എസ്.യു) 16 മുതൽ പണിമുടക്ക് നോട്ടീസ് നൽകിയത്. ഇതോടൊപ്പം ഒറ്റപ്പാലം ഡിവിഷൻ സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും ടൗണിൽ പ്രകടനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story