Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:50 AM GMT Updated On
date_range 2017-08-08T14:20:58+05:30വയോധികെൻറ അസ്വാഭാവിക മരണ൦: മകൻ അറസ്റ്റിൽ
text_fieldsപട്ടാമ്പി: കൊടുമുണ്ടയിൽ വയോധികെൻറ അസ്വാഭാവിക മരണത്തിൽ മകൻ അറസ്റ്റിൽ. മേലെ കൊടുമുണ്ട കുരുത്തോലയിൽ കുഞ്ഞുമുഹമ്മദ് മുസ്ലിയാരാണ് (78) കഴിഞ്ഞ വ്യാഴാഴ്ച പുലർച്ച പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ മരിച്ചത്. സംഭവശേഷം ഒളിവിലായിരുന്ന ഇളയ മകൻ അബ്ദുറഹീമിനെ (28) പട്ടാമ്പി സി.ഐ പി.എസ്. സുരേഷിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് ഉമ്മറത്തെ കസേരയില്‍ കുഞ്ഞുമുഹമ്മദ് മുസ്ലിയാരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടൻ പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ തലയിൽ കട്ടിയുള്ള വസ്തുകൊണ്ട് ക്ഷതമേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പട്ടാമ്പി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. സംഭവത്തിന് ശേഷം മകൻ അബ്ദുറഹീമിനെ കാണാതായത് സംശയമുണ്ടാക്കിയിരുന്നു. കുടുംബവഴക്കിനെ തുടർന്ന് അബ്ദുറഹീം പിതാവിനെ ഇഷ്ടികകൊണ്ട് തലക്കടിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. സി.ഐ പി.എസ്. സുരേഷ്, എസ്.ഐ എ. അജീഷ്, അഡീഷനൽ എസ്.ഐ സത്യൻ, എസ്.സി.പി.ഒ ഗിരീഷ്, സി.പി.ഒമാരായ ബിജുമോൻ, പ്രകാശൻ, രാകേഷ് എന്നിവരടങ്ങിയ സംഘമാണ് തിരൂരിൽനിന്ന് പ്രതിയെ പിടികൂടിയത്. ചിത്രം: അബ്ദുറഹീം
Next Story