Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:44 AM GMT Updated On
date_range 2017-08-08T14:14:59+05:30ലൈഫ് പദ്ധതി മാനദണ്ഡം പുനഃപരിശോധിക്കണം ^കോൺഗ്രസ്
text_fieldsലൈഫ് പദ്ധതി മാനദണ്ഡം പുനഃപരിശോധിക്കണം -കോൺഗ്രസ് എരമംഗലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാരിെൻറ പദ്ധതിയായ ലൈഫ് പദ്ധതി അശാസ്ത്രീയമാണെന്നും പുനഃപരിശോധിക്കണമെന്നും വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ റേഷൻ കാർഡിൽ അർഹരായ ഒന്നിൽ കൂടുതൽ ആളുണ്ടെങ്കിലും ഒരാൾക്ക് മാത്രമാണ് വീട് അനുവദിക്കുന്നത്. ഈ അവസ്ഥക്ക് മാറ്റം വരണം. കർഷകർക്ക് നൽകാനുള്ള നെല്ലിെൻറ വില എത്രയും വേഗം കൊടുത്തു തീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു. സി.കെ. പ്രഭാകരൻ, നവാസ്, ഷാജി കാളിയത്ത്, കെ. വത്സലകുമാർ എന്നിവർ സംസാരിച്ചു. എടപ്പാൾ: ഓണം,- പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ സംസ്ഥാന കുടുംബശ്രീ മിഷെൻറ 'സരസ് മേള' എടപ്പാളിൽ. ആഗസ്റ്റ് 25 മുതൽ സപ്റ്റംബർ മൂന്ന് വരെ ശുകപുരം സഫാരി ഗ്രൗണ്ടിലാണ് സരസ മേള നടക്കുക. പ്രാദേശിക സംരംഭകരുടെതും ഇതര സംസ്ഥാന സംരംഭകരുടെതുമടക്കം 250ൽപ്പരം സ്റ്റാളുകളാണ് പ്രദർശന നഗരിയിൽ ഉണ്ടാവുക. എല്ലാ ദിവസവും രാത്രി കലാപരിപാടികൾ അരങ്ങേറും. സ്വാഗത സംഘ രൂപവത്കരണ യോഗത്തിൽ മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. വെളിയങ്കോട് എം.എം. അറബിയ്യ മദ്റസയിൽ മോഷണം വെളിയങ്കോട്: വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള എം.എം. അറബിയ്യ മദ്റസയിൽ മോഷണം. തിങ്കളാഴ്ച രാവിലെ മദ്റസ തുറന്ന അധ്യാപകരാണ് മോഷണം ആദ്യം അറിയുന്നത്. മദ്റസയുടെ ഓഫിസിലെ അലമാരകൾ തുറന്ന് കിടക്കുന്നതും ഇതിനകത്തെ ഫയലുകൾ വാരിവലിച്ചെറിഞ്ഞ നിലയിലുമായിരുന്നു. വിദ്യാർഥികളിൽ നിന്ന് പിരിച്ചെടുത്ത പരീക്ഷ ഫീസ് ഹാജർ പുസ്തകത്തിന് ഇടയിൽ വെച്ചിരുന്നത് മോഷണം പോയിട്ടുണ്ട്. പൊന്നാനി പൊലീസ് കേസെടുത്തു.
Next Story