Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:41 AM GMT Updated On
date_range 8 Aug 2017 8:41 AM GMTമഞ്ചേരി പോളിടെക്നിക്കിൽ വിദ്യാർഥികൾ ഒാഫിസ് ഉപരോധിച്ചു
text_fieldsbookmark_border
മഞ്ചേരി: വിശ്രമ മുറിയും മതിയായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ഗവ. പോളിടെക്നിക്കിൽ വിദ്യാർഥികൾ ഒാഫിസ് ഉപരോധിച്ചു. യു.ഡി.എസ്.എഫ് പ്രവർത്തകരാണ് ഉപരോധിച്ചത്. കാമ്പസിൽ എത്രയുംപെട്ടെന്ന് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. രാവിലെ പത്തിനു തുടങ്ങിയ ഉപരോധം ഉച്ചവരെ നീണ്ടു. നഗരസഭ അധികൃതരും പൊലീസും സ്ഥലത്തെത്തി ചർച്ചനടത്തി. പരിഹാരമുണ്ടാക്കാമെന്ന ഉറപ്പിലാണ് വിദ്യാർഥികൾ ഉപരോധം അവസാനിപ്പിച്ചത്. പി. അബ്ദുൽ വഹാബ്, എൻ. മുഹമ്മദ് അഫ്സൽ, സ്വാലിഹ്, സുജാൻ, എ.വി. സ്വാലിഹ്, ശ്രീനാഥ്, ഗോകുൽ, സുഹൈൽ, ആഷിഖ് എന്നിവർ നേതൃത്വം നൽകി. സീറ്റ് ഒഴിവ് മഞ്ചേരി: എൻ.എസ്.എസ് കോളജിൽ ബി.എസ്സി സുവോളജിയിൽ ഒാപൺ കാറ്റഗറിയിൽ മൂന്നും രസതന്ത്രം, ബി.എ ഹിസ്റ്ററി, പ്ലാൻറ് സയൻസ്, ഫിസിക്സ് എന്നിവയിൽ ഭിന്നശേഷിക്കാർക്ക് ഒാരോ സീറ്റും ഒഴിവുണ്ട്. ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് ഒന്നിന് മുമ്പ് അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story