Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:35 AM GMT Updated On
date_range 2017-08-08T14:05:59+05:30ജൈവകൃഷിക്ക് അവാർഡ് കൈമാറി
text_fieldsഅങ്ങാടിപ്പുറം: സംസ്ഥാന കാർഷിക വികസനക്ഷേമ വകുപ്പിെൻറ 2016-17 വർഷത്തെ ജില്ലയിൽ ഏറ്റവും മികച്ച ജൈവകൃഷിക്കുള്ള സ്വകാര്യ സ്വാശ്രയ സ്ഥാപനമായി പെരിന്തൽമണ്ണയിലെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തു. പെരിന്തൽമണ്ണയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളജ് ചീഫ് അഡ്മിനിസ്ട്രേറ്റർ പി. ലുഖ്മാൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. 15,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. മെഡിക്കൽ കോളജിലെ ജീവനക്കാരാണ് 2015ൽ 15 ഏക്കർവരുന്ന സ്ഥലത്ത് ജൈവകൃഷി ആരംഭിച്ചത്. അങ്ങാടിപ്പുറം കൃഷിഭവെൻറ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടന്ന ഓണം പച്ചക്കറി ചന്തക്കാവശ്യമായ മുഴുവൻ ഏത്തക്കായകളും ഇവിടുന്നാണ് നൽകിയത്. കരനെൽ കൃഷി, കപ്പ, പയർ, മുളക്, വഴുതന, തക്കാളി, വെണ്ട, വാഴക്ക, പപ്പായ തുടങ്ങിയ ഇനങ്ങളാണ് ഇവിടെനിന്ന് വിളയിച്ചെടുക്കുന്നത്. ഈവർഷം മുതൽ ഓണത്തിനാവശ്യമായ പൂക്കളും കൃഷി ചെയ്തെടുക്കാനുള്ള തയാറെടുപ്പിലാണ് ഇവിടത്തെ കർഷകകൂട്ടായ്മ. എം.ഇ.എസ് മെഡിക്കൽ കോളജ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ്മയിൽ മികച്ച രീതിയിൽ ജൈവകൃഷി നടത്തിയ സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലക്കാണ് എം.ഇ.എസ് മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തത്. പടം മികച്ച രീതിയിൽ ജൈവകൃഷി ചെയ്ത സ്വാശ്രയസ്ഥാപനം എം.ഇ.എസ് മെഡിക്കൽ കോളജിനുള്ള അവാർഡ് കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിൽനിന്ന് പി. ലുഖ്മാൻ ഏറ്റുവാങ്ങുന്നു
Next Story