Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:32 AM GMT Updated On
date_range 2017-08-08T14:02:59+05:30നിയമസഭ ചോദ്യോത്തരം
text_fieldsചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമി സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ രേഖാമൂലം അറിയിച്ചു. ഉടമസ്ഥാവകാശ തർക്കം ഹൈകോടതിയുടെ പരിഗണനയിലാണ്. ഭൂമി സർക്കാറിലേക്ക് ഏറ്റെടുക്കുന്നതിന് സ്പെഷൽ ഓഫിസർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നടപടികൾ ആരംഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല തീർഥാടകരുടെ സൗകര്യാർഥമുള്ള നിർദിഷ്ട വിമാനത്താവളത്തിെൻറ സാധ്യതപഠനം നടത്താൻ കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തി. ആധികാരിക ഏജൻസിയെ തെരഞ്ഞെടുക്കാൻ കെ.എസ്.ഐ.ഡി.സി താൽപര്യപത്രം ക്ഷണിക്കുകയും കൺസൾട്ടൻറിനെ നിയമിക്കുന്നതിനുള്ള നിർദേശം സർക്കാറിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സർക്കാർ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വിലനിയന്ത്രിക്കാൻ പ്രത്യേക ഒാണച്ചന്തകൾ ഓണക്കാലത്ത് നിത്യോപയോഗസാധനങ്ങളുടെ വില നിയന്ത്രിക്കാൻ ജില്ല ഫെയറുകളും താലൂക്കുതല ഫെയറുകളും പ്രത്യേക ഓണച്ചന്തകളും നടത്തുമെന്ന് മന്ത്രി പി. തിലോത്തമൻ സഭയിൽ അറിയിച്ചു. ഓണം മിനി ഫെയറുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ സ്പെഷൽ മിനി ഫെയറുകളും നടത്തും. പൊതുവിപണയിലെ വിലവർധന പരിഹരിക്കാൻ സബ്സിഡി നിരക്കിൽ വിതരണംചെയ്തു വരുന്ന 13 ഇനം അവശ്യസാധനങ്ങൾക്ക് പുറമെ ഓപൺ മാർക്കറ്റ് സെയിൽ സ്കീം വഴി പുഴുക്കലരി, പച്ചരി, ആന്ധ്ര ഇതര ജയ അരി എന്നിവയും വിതരണംചെയ്യും. പൊതുവിപണിയിലെ വിലയേക്കാൾ 1020 ശതമാനംവരെ കുറഞ്ഞ നിരക്കിൽ ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹായത്തോടെ നിത്യോപയോഗ സാധനങ്ങൾ വിതരണംചെയ്യുമെന്നും മന്ത്രി അറിയിച്ചു. ബ്ലേഡ് മാഫിയയുടെ പ്രവർത്തനം കുറഞ്ഞു സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ പ്രവർത്തനം വളരെയധികം കുറെഞ്ഞന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചു. ഇക്കാര്യത്തിൽ കർശന നിയമനടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളും കുറഞ്ഞുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 2014ൽ 2900 കേസുകളും 2015ൽ 597, 2016ൽ 210, 2017 നാളിതുവരെ 108 കേസുകളും രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിൽ ആശയക്കുഴപ്പമില്ല മെഡിക്കൽ പ്രവേശനത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും സമയബന്ധിതമായി പ്രവേശനനടപടികൾ പൂത്തിയാക്കുമെന്നും മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ അറിയിച്ചു. സർക്കാറുമായി കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളിൽ കഴിഞ്ഞവർഷത്തെ ഫീസ് നിരക്കായിരിക്കും ഈ വർഷവും. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി നിശ്ചയിച്ച ഫീസ് ഇങ്ങനെയാണ്. എം.ബി.ബി.എസ് (85 ശതമാനം സീറ്റുകൾ) അഞ്ചുലക്ഷം. എൻ.ആർ.ഐ (15 ശതമാനം) 20 ലക്ഷം. നീറ്റ് മെറിറ്റ് നിലവിൽ വന്നതിനാൽ എല്ലാ സീറ്റുകളിലേക്കും കോമൺ കൗൺസലിങ് മുഖേന പ്രവേശനപരീക്ഷ കമീഷണറാണ് അലോട്ട്മെൻറ് നടത്തുന്നത്. ഈവർഷം മുതൽ മാനേജ്മെൻറ് സീറ്റുകളിൽ സ്വന്തംനിലയിൽ പ്രവേശനം നടത്താനാവില്ല. എൻ.ആർ.ഐ സീറ്റിലെ 20 ലക്ഷം രൂപയിൽ അഞ്ചുലക്ഷം സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ് നൽകുന്നതിന് നീക്കിവെക്കുമെന്നും മന്ത്രി അറിയിച്ചു.
Next Story